അടുത്ത നാലു ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
നാളെ 7 മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കും. ഇപ്പോൾ പെയ്യുന്ന മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് തുറസായ സ്ഥലത്തും ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണം. അതേ സമയം കേരള തീരത്ത് മൽസ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമില്ല.
അതേ സമയം, കോട്ടൂർ വനമേഖലയിൽ 12 മണിക്കൂറായി കനത്ത മഴ തുടരുകയാണ്. എലിമല എന്ന പ്രദേശത്ത് ഉരുൾ പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായതായി സൂചനയുണ്ട്. ആളപായമില്ലെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. സ്ഥലത്ത് എത്തിച്ചേരാൻ അധികൃതർക്ക് കഴിയാത്തതു കൊണ്ട് തന്നെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here