Advertisement

സാഫ് അണ്ടർ 18 ഫുട്‌ബോൾ കപ്പ് ഇന്ത്യക്ക്

September 30, 2019
1 minute Read

അവസാനം വരെ കടുത്ത പോരാട്ടത്തിൽ, സാഫ് അണ്ടർ 18ഫുട്‌ബോൾ കപ്പ് ഇന്ത്യയിലേക്ക്.ഫൈനലിൽ ബംഗ്ലാദേശിനെ 2-1 ന് കീഴടക്കിയാണ് ഇന്ത്യൻ കുട്ടികൾ കന്നിക്കിരീടം സ്വന്തമാക്കിയത്. രണ്ടാം മിനിറ്റിൽ വിക്രം പ്രതാപ് സിങിന്റെ ഗോളിലാണ് ഇന്ത്യ ലീഡ് നേടിയത്.

ക്യാപ്റ്റൻ യാസിൻ അറഫാത്തിന്റെ 40-ാം മിനിറ്റ് ഗോളിൽ ബംഗ്ലാദേശ് ഒപ്പമെത്തിയതോടെ സമ്മർദത്തിലായ ഇന്ത്യക്ക് പിന്നീട് വീരേറി. ഇരുടീമും ഇഞ്ചോടിഞ്ച് പോരാട്ടം തുടർന്നതോടെ കളി ഉശിരനായി.

ഇൻജുറി ടൈമിൽ, രവി ബഹാദൂർ റാണയുടെ 30 വാര അകലെ നിന്നുള്ള ഷോട്ട് ബംഗ്ലാദേശിന്റെ വല കുലുക്കിയതോടെ ഇന്ത്യൻ കൗമാരം വിജയാവേശത്തിലായത്. ഇന്ത്യയുടെ നിൻതോയിൻഗൻബയാണ് ടൂർണമെന്റിലെ മോസ്റ്റ് വാല്യുബിൾ പ്ലേയർ. ഇന്ത്യ പത്ത് പേരുമായും ബംഗ്ലാദേശ് ഒമ്പത് പേരുമായാണ് മത്സരം പൂർത്തികരിച്ചത്.

22-ആം മിനിറ്റിൽ ഇന്ത്യൻ താരം ഗുർകിരാത് സിങും ബംഗ്ലാ താരം മുഹമ്മദ് ഫാഹിമും മാർച്ചിംഗ് ഓർഡർ കിട്ടി പുറത്തായ ശേഷം ഇരു ടീമുകളും 10 പേരുമായാണ് കളിച്ചത്.

എന്നാൽ 40-ാം മിനിറ്റിൽ ഗോൾ നേട്ടം പരിധി വിട്ട് ആഘോഷിച്ച ബംഗ്ലാ ക്യാപ്റ്റൻ അറഫാത്തിന് രണ്ടാം മഞ്ഞ കാർഡും മാർച്ചിംഗ് ഓർഡറും കിട്ടിയതോടെയാണ് അവർ ഒമ്പതിലേക്ക് ചുരുങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top