കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ അച്ഛൻ തൂങ്ങി മരിച്ച നിലയിൽ

dead body

കൊല്ലത്ത് കഴിഞ്ഞ ദിവസം റോഡരികിൽ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തിയ നവജാത ശിശുവിന്റെ അച്ഛനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുള്ളുവിള ചൂരാങ്കിൽ പാലത്തിന് സമീപം തോപ്പിൽപുത്തൻവീട്ടിൽ അനിയൻ വാവാ എന്ന സുനിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലത്തിനടുത്ത പറമ്പിലായിരുന്നു മൃതദേഹം.

കഴിഞ്ഞ ദിവസമാണ് സുനിലിനെ തേടി നവജാത ശിശുവുമായി യുവതി വീട്ടിലെത്തുന്നത്. ഇതെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വീടുവിട്ടിറങ്ങിയ യുവതി കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.

കുഞ്ഞിനെ യുവതി ഉപേക്ഷിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് സുനിൽ അറിയുന്നത്. യുവാവ് അവിവാഹിതനാണെന്നായിരുന്നു നാട്ടുകാരുടെ അറിവ്. ഇക്കാര്യം നാട്ടുകാർ യുവാവിനോട് ചോദിച്ചു. ഞായറാഴ്ചയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. മനോവിഷമത്തെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top