എറണാകുളം ഗോശ്രീ പാലത്തിന് സമീപത്ത് നിന്ന് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

എറണാകുളം ഗോശ്രീ പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ സ്വദേശി വിശ്വംഭരൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോശ്രീ പാലത്തിന് സമീപമുള്ള വാക് വേയിൽ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം ഉണ്ടെന്നാണ് പൊലീസ് നിഗമനം. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം എറണാകുളം ജനറൽ ആശുപതി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More