സത്യൻ അന്തിക്കാടിന്റെ മകൻ സംവിധാനം; ദുൽഖർ സൽമാൻ നിർമ്മാണം; സുരേഷ് ഗോപിയും ശോഭനയും മുഖ്യ വേഷങ്ങളിൽ: അണിയറയിലൊരുങ്ങുന്നത് വമ്പൻ ചിത്രം

മലയാളത്തിലെ മുൻ നിര സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമ നടൻ ദുൽഖർ സൽമാൻ നിർമ്മിക്കും. സുരേഷ് ഗോപിയും ശോഭനയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ഇരുവരും ചേർന്ന് ഒരുക്കുന്നത്. ദുൽഖർ ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ടെന്നാണ് വിവരം.
സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. അനൂപ് സത്യന്‍, സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് തുടങ്ങിയ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ദുല്‍ഖറിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കല്യാണി പ്രിയദര്‍ശൻ, നസ്രിയ നസീം തുടങ്ങിയവരും ചിത്രത്തിലുണ്ടെന്നാണ് വിവരംത്.
ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. അതുകൊണ്ട് തന്നെ സിനിമയുടെ ഏറിയ പങ്കും ചെന്നൈയിലാവും ചിത്രീകരണം നടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here