Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ(1-10-2019)

October 2, 2019
5 minutes Read

ബന്ദിപ്പൂർ ദേശീയപാത വിഷയം; ബദൽ പാത നിർദേശം സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രിക്ക് ഒന്നിലധികം പ്രാവശ്യം ഡൽഹിയിൽ എത്തേണ്ടി വന്നത് അപമാനകരമെന്ന് നിതിൻ ഗഡ്കരി

ബന്ദിപ്പൂർ ദേശീയ പാതയിലൂടെയുള്ള യാത്രാ നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ബദൽ പാത നിർദേശം സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  നഗര വികസന സിവിൽ ഏവിയേഷൻ മന്ത്രി ഹർദേവ് പുരി, കേന്ദ്ര വനം വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

ബന്ദിപ്പൂർ ദേശീയപാത വിഷയം; ബദൽ പാത നിർദേശം സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രിക്ക് ഒന്നിലധികം പ്രാവശ്യം ഡൽഹിയിൽ എത്തേണ്ടി വന്നത് അപമാനകരമെന്ന് നിതിൻ ഗഡ്കരി

പാലാരിവട്ടം പാലം അഴിമതി; ടെൻഡർ രേഖകളിൽ വൻ തിരിമറിയെന്ന് വിജിലൻസ്

പാലാരിവട്ടം പാലം നിർമാണത്തിലെ ടെൻഡർ രേഖകളിൽ വൻ തിരിമറിയെന്ന് വിജിലൻസ് . കുറഞ്ഞ തുക ടെൻഡറിൽ രേഖപ്പെടുത്തിയ കമ്പനിയെ മറികടന്നാണ് ആർഡിഎസ് കമ്പനിക്ക് കരാർ നൽകിയതെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. ക്രമക്കേടിന്റെ തെളിവുകൾ വിജിലൻസ് കോടതിയിൽ നൽകി.

പാലാരിവട്ടം പാലം അഴിമതി; ടെൻഡർ രേഖകളിൽ വൻ തിരിമറിയെന്ന് വിജിലൻസ്

ബന്ദിപ്പൂരിൽ ആകാശപാത വേണ്ട; വനം പരിസ്ഥിതി മന്ത്രാലയം നിലപാടറിയിച്ചു

ബന്ദിപ്പൂരിൽ ആകാശപാത വേണ്ടെന്ന് വനം പരിസ്ഥിതി മന്ത്രാലയം. ബദൽ യാത്രാ മാർഗങ്ങൾ പരിശോധിക്കാൻ സുപ്രിംകോടതി നിയോഗിച്ച സമിതിയോട് വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ഇക്കാര്യം അറിയിച്ചു.

ബന്ദിപ്പൂരിൽ ആകാശപാത വേണ്ട; വനം പരിസ്ഥിതി മന്ത്രാലയം നിലപാടറിയിച്ചു

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു. കേസ് രണ്ടാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കും. കേസ് മാറ്റി വയ്ക്കുന്നതിൽ തെിർപ്പില്ലെന്ന് സിബിഐ അറിയിച്ചു. സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്.

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു

ആദായ നികുതി ഘടനയിൽ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്

ആദായ നികുതി ഇളവുകൾ നൽകാൻ കേന്ദ്രസർക്കാർ തിരുമാനം. ദീപാവലിക്ക്  മുന്നോടിയായി രാജ്യത്തെ മധ്യവർഗ്ഗ സമൂഹത്തിന് ഗുണം ലഭിക്കും വിധം ആദായ നികുതി ഘടനയിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിക്കും. വ്യക്തിഗത ആദായ നികുതി സ്ലാബിലാകും കേന്ദ്രസർക്കാർ മാറ്റം കൊണ്ടുവരിക. ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്.

ആദായ നികുതി ഘടനയിൽ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്

മരട് ഫഌറ്റ് പൊളിക്കരുതെന്ന് ആവശ്യം; ഫഌറ്റ് ഉടമകൾ സുപ്രിംകോടതിയെ സമീപിക്കും

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റുടമകൾ വീണ്ടും സുപ്രീംകോടതിയിലേക്ക്. തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് തങ്ങളെ കേൾക്കണമെന്നാണ് ഫ്‌ളാറ്റുടമകളുടെ ആവശ്യം. സാമാന്യനീതി നൽകണമെന്ന് സുപ്രിംകോടതിയിൽ ആവശ്യപ്പെടും. അഡ്വക്കറ്റ് മാത്യു നെടുമ്പാറയാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരാവുക.

മരട് ഫ്‌ളാറ്റ് പൊളിക്കരുതെന്ന് ആവശ്യം; ഫ്‌ളാറ്റ് ഉടമകൾ സുപ്രിംകോടതിയെ സമീപിക്കും

 

പാലാരിവട്ടം പാലം അഴിമതി; ടി ഒ സൂരജടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് വിജിലൻസ് നിലപാട്. ടി ഒ സൂരജ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാണിക്കുന്ന സത്യവാങ്മൂലം വിജിലൻസ് ,കോടതിയിൽ സമർപ്പിച്ചിരുന്നു.

പാലാരിവട്ടം പാലം അഴിമതി; ടി ഒ സൂരജടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top