കക്കയം ഡാം ഹൈഡൽ ടൂറിസം: കെ.എസ്.ഇ.ബിയും വനംവകുപ്പും തമ്മിലുള്ള തർക്കം പരിഹരിക്കാൻ തിരക്കിട്ട ചർച്ചകൾ

കോഴിക്കോട് കക്കയം ഡാമിലെ ഹൈഡൽ ടൂറിസവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയും വനംവകുപ്പും തമ്മിലുള്ള തർക്കം പരിഹരിക്കാൻ തിരക്കിട്ട ചർച്ചകൾ. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും.
കക്കയം ഡാമുമായി ബന്ധപ്പെട്ട വിനോദസഞ്ചാര സാധ്യതകൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഹൈഡൽ ടൂറിസം പദ്ധതി. വൈദ്യുതി വകുപ്പും ,വനംവകുപ്പും തമ്മിലുളള ഭൂമി തർക്കം കാരണം പദ്ധതി സ്തംഭിച്ചിരിക്കുകയാണ്. കക്കയത്തെ 134 ഏക്കർ ഭൂമി കെഎസ്ഇബി യുടെതാണെന്നാണ് ബോർഡ് അധികൃതരുടെ വാദം. എന്നാൽ വന്യജീവി സങ്കേതത്തിൽ ടൂറിസം പദ്ധതി അനുവദിക്കില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. ഈ സാഹചര്യത്തിൽ അടുത്ത ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് പ്രശ്‌നം പരിഹരിക്കാൻ ശ്രമം നടത്തുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു.
നിലവിൽ കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കണ്ടെത്തി പദ്ധതിക്ക് തുടക്കമിടാനാണ് തീരുമാനം. കാട് മുഴുവൻ വെട്ടിത്തെളിച്ച് ലാന്റ് സ്‌കേപ്പ് നിർമ്മാണം, ബോട്ട് ജട്ടി, പൂന്തോട്ടം, കുട്ടികളുടെ പാർക്ക്, എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here