Advertisement

ദേശീയപാത നിരോധനം; വയനാട്ടിൽ ഇന്ന് കൂട്ട ഉപവാസം

October 2, 2019
Google News 0 minutes Read

ദേശീയപാത പൂര്‍ണമായി അടക്കുന്നതിനെതിരായ സമരത്തോടനുബന്ധിച്ച് വയനാട്ടില്‍ ഇന്ന് കൂട്ട ഉപവാസം. രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ഉപവാസത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു. സമരത്തിന് പിന്തുണയുമായി വയനാട് എംപി രാഹുല്‍ഗാന്ധി മറ്റന്നാള്‍ ബത്തേരിയിലെത്തും.

ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മജിയുടെ സഹന സമരങ്ങളെ അനുസ്മരിച്ചാണ് കൂട്ട ഉപവാസം നിരാഹാര പന്തലിന് സമീപത്ത് സംഘടിപ്പിക്കുന്നത്. ജില്ലയിലെ ആയിരക്കണക്കിനാളുകള്‍ ആറ് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഉപവാസത്തില്‍ പങ്കെടുക്കും.

പാതയടക്കല്‍ നീക്കത്തില്‍ പ്രതിഷേധിച്ച് യുവജനക്കൂട്ടായ്മ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വയനാട് എംപി രാഗുല്‍ ഗാന്ധി മറ്റന്നാള്‍ ബത്തേരിയിലെത്തും. ഒരു മണിക്കൂറോളം രാഹുല്‍ സമരപ്പന്തലില്‍ ചെലവിടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here