ശവക്കുഴിയെടുത്ത് സ്വയം കുഴിച്ചുമൂടാനൊരുങ്ങി തെലങ്കാനയിലെ കർഷകൻ

ശവക്കുഴിയെടുത്ത് അതിൽ സ്വയം കുഴിച്ചുമൂടാൻ ശ്രമിച്ച് കർഷകൻ. തെലങ്കാനയിലാണ് സംഭവം. സുധാകർ റെഡ്ഡി എന്ന കർഷകനാണ് ശവക്കുഴി നിർമിച്ച് സ്വയം കുഴിച്ചുമൂടാൻ ശ്രമം നടത്തിയത്. സംഭവം ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഏറ്റെടുത്തു. റവന്യു അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് സുധാകർ റെഡ്ഡി പ്രതിഷേധ സമരം നടത്തിയത്.
അഞ്ച് ഏക്കർ സ്ഥലമാണ് സുധാകർ റെഡ്ഡിക്കുള്ളത്. ഇതിന്റെ ആധാരം ആവശ്യപ്പെട്ടപ്പോൾ റവന്യു ഉദ്യോഗസ്ഥർ നൽകിയില്ല. ഒരു രാഷ്ട്രീയ നേതാവിന്റെ നിർദേശപ്രകാരമാണ് ആധാരം നൽകാത്തതെന്ന് റവന്യു ഉദ്യോഗസ്ഥർ പറഞ്ഞതായി കർഷകൻ വ്യക്തമാക്കുന്നു.
സംഭവം വാർത്തയായതോടെ നിരവധിയാളുകൾ സ്ഥലത്തേക്ക് എത്തി. ഗ്രാമവാസികൾ ഇടപെട്ടാണ് സുധാകർ റെഡ്ഡിയെ കുഴിയിൽ നിന്ന് പുറത്തിറക്കിയത്. തങ്ങൾക്കവകാശപ്പെട്ട ഭൂരേഖകൾ അധികാരികൾ കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നേരത്തേയും കർഷകർ രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here