ദുൽഖറിന്‍റെ നിർമാണ കമ്പനിയുടെ ലോഗോയിൽ ആരെന്ന സംശയം തീര്‍ന്നു

ദുൽഖര്‍ സല്‍മാന്‍റെ നിർമാണ കമ്പനിയുടെ ലോഗോയിൽ ആരെന്ന സംശയം ആരാധകർക്ക് അത് പുറത്തു വിട്ടത് മുതൽ ഉണ്ട്. ചിലർ അത് ഉപ്പ മമ്മൂട്ടിയും ദുൽഖറും ആണെന്ന് അവകാശപ്പെട്ടു. എന്നാൽ ചിലർ അഭിപ്രായപ്പെട്ടത് അത് മമ്മൂട്ടിയും ദുൽഖറിന്റെ മകൾ മറിയവും ആണെന്നാണ്.
എന്നാൽ ദുൽഖർ ഇൻസ്റ്റാഗ്രാമിലൂടെ വിശദീകരണവും ആയി എത്തി.’ഗോട് മേരി ഇൻ ദ ലോഗോ’ എന്നാണ് ദുൽഖർ ലോഗോയുടെ ഫോട്ടോക്കൊപ്പം ക്യാപ്ഷൻ കൊടുത്തിരുന്നത്. എന്നാൽ ലോഗോയിൽ ഉള്ളത് മമ്മൂക്ക അല്ലെന്ന് ദുൽഖർ വ്യക്തമാക്കിയിരുന്നു.യഥാർത്ഥത്തിൽ ലോഗോയിൽ ഉള്ളത് ദുൽഖറും മകൾ മറിയം അമീറ സൽമാനും ആണ്.
‘വേഫെറർ ഫിലിംസ്’ എന്നാണ് നിർമാണ കമ്പനിയുടെ പേര്. കമ്പനി ഇതുവരെ പ്രഖ്യാപിച്ചത് മൂന്ന് സിനിമകൾ ആണ്. ഷംസു സൈബ ആണ് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. വേറൊന്ന് ‘സെക്കന്റ് ഷോ’യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’ ആണ്.അതിൽ ദുൽഖർ തന്നെയാണ് നായകൻ. കഴിഞ്ഞ ദിവസം ഷൂട്ട് തുടങ്ങിയ അനൂപ് സത്യൻ പടം ആണ് മൂന്നാമത്തേത്. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ ആണ് ചിത്രത്തിൽ വേഷമിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here