നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണ രേഖകൾ സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി

നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ഒരാഴ്ചയ്ക്കകം രേഖകൾ കൈമാറണമെന്ന് ക്രൈംബ്രാഞ്ചിന് നിർദേശം നൽകി.

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.

Read Also : നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; എസ്.ഐ സാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ

അതേസമയം ഹർജിയിലെ മറ്റ് വിഷയങ്ങൾ പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. രാജ്കുമാറിനെ നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്ത എസ്പി, ഡിവൈഎസ്പി എന്നിവർക്കെതിരെ നടപടിവേണമെന്നും ഹർജിയിൽ ഉണ്ട്. രാജ്കുമാറിനെ റിമാൻഡ് ചെയ്തതിൽ മജിസ്‌ട്രേറ്റിനും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർക്കും വീഴ്ച പറ്റിയതായും ഹർജിയിൽ ആരോപിക്കുന്നുണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top