ചെർപ്പുളശ്ശേരിയിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചു

പാലക്കാട്  ചെർപ്പുളശ്ശേരിയിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചു. രഞ്ജിത എന്ന യുവതിയെയാണ് സന്തോഷ് കൊലപ്പെടുത്തിയത്.

ചെർപ്പുളശ്ശേരിയിലെ നെല്ലായ പഞ്ചായത്തിൽ കാട്ടുകളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. ഇന്ന് രാവിലെ 10.45 നാണ് കൊലപാതകം നടക്കുന്നത്. വാടക മുറിയിൽവച്ചാണ് രഞ്ജിതയെ സന്തോഷ് കൊലപ്പെടുത്തിയത്.

Read Also : കോട്ടയത്ത് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

തുടർന്ന് ബൈക്കിൽ വന്ന് പൊട്ടച്ചിറ ഏഴുവന്തല റോഡിലുള്ള മുണ്ടനാം കുർശ്ശി എന്ന സ്ഥലത്ത് വന്ന് തൂങ്ങി മരിച്ചു.

ടൈൽ പണിക്കാരനാണ് സന്തോഷ്. സന്തോഷിനും രഞ്ജിതയ്ക്കും കുട്ടികൾ ഇല്ല. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More