ഭാവി കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾ; നീം സംഗമം നാളെ ദുബായിൽ നടക്കും

ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡ് കമ്പനി സംഘടിപ്പിക്കുന്ന നീം (എൻആർകെ എമർജിംഗ് എന്റർപ്രൊണേഴ്‌സ് മീറ്റ്) നാളെ നടക്കും. ദുബായിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ഗൾഫ് മേഖലയിലെ നിക്ഷേപക സമൂഹത്തിന് കേരളത്തെ അടുത്തറിയാനുള്ള സാഹചര്യമൊരുക്കുന്നതാണ് മീറ്റ്. ഭാവി കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾ നീമിൽ ചർച്ചയാകും.
2018 ജനുവരിയിൽ നടന്ന ആദ്യ ലോക കേരള സഭാ സമ്മേളനത്തിന്റെ തുടർച്ചയായാണ് നിക്ഷേപക സംഗമം നടക്കുന്നത്. പ്രവാസി നിക്ഷേപം ലക്ഷ്യമിട്ട ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡ് കമ്പനി കഴിഞ്ഞ മാസം 21 ന് രജിസ്റ്റർ ചെയ്തു. പ്രവാസി നിക്ഷേപം സ്വീകരിച്ച് അനുബന്ധ സ്ഥാപനങ്ങൾ വഴി ഈ കമ്പനി പദ്ധതികൾ നടപ്പാക്കും
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here