‘ദേശീയ പാത അതോറിറ്റി ആണ് നിർമാണം എങ്കിലും ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന് ഉണ്ട്’: വി ടി ബൽറാം

കൂരിയാട് റോഡ് അപകട സ്ഥലം സന്ദർശിച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം. അശാസ്ത്രീയമായ നിർമാണമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് വി ടി ബൽറാം. നാട്ടുകാരുടെ പരാതി നിർമാണ കമ്പനിയും ദേശീയ പാത അതോറിറ്റിയും അവഗണിച്ചു.
പരാതി നൽകുന്നവരെ ഭീഷണിപ്പെടുത്തുകയാണ് കമ്പനി. ദേശീയ പാത അതോറിറ്റി ആണ് നിർമാണം എങ്കിലും ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന് ഉണ്ട്. ആ ഉത്തരവാദിത്വം സർക്കാർ നിർവ്വഹിക്കുന്നില്ലെന്നും വി ടി ബൽറാം കുറ്റപ്പെടുത്തി.
അതിനിടെ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലാ കളക്ടർ യോഗം വിളിച്ചു. സിവിൽ സ്റ്റേഷനിൽ നടന്ന യോഗത്തിൽ എൻഎച്ച്എഐ അപകടത്തെ കുറിച്ച് വിശദീകരണം നൽകി. മഴയെ തുടർന്ന് വയൽ ഭൂമി വികസിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ദേശീയപാത അതോറിറ്റി വിശദീകരിച്ചത്.
അപകടത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സ്വതന്ത്ര വിദഗ്‌ധ സംഘത്തെ എൻഎച്ച്എഐ നിയോഗിച്ചിട്ടുണ്ട്. ഈ സംഘം നാളെ സ്ഥലം സന്ദർശിക്കുമെന്നും നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. റിപ്പോർട്ട് പരിഗണിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
Story Highlights : v t balram on kooriyad nh 66 collapse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here