മൂന്ന് ഫോർമാറ്റിലും സെഞ്ചുറി; അപൂർവ നേട്ടവുമായി രോഹിത് ശർമ: ഓപ്പണിംഗ് കൂട്ടുകെട്ടിൽ വീണ്ടും റെക്കോർഡ്

ടെസ്റ്റ് ഓപ്പണറായെത്തി ആദ്യ മത്സരത്തിൽ തന്നെ ഉജ്ജ്വല സെഞ്ചുറിയുമായി ഇന്ത്യയെ മുന്നിൽ നിന്ന് നയിക്കുകയാണ് ഹിറ്റ്മാൻ രോഹിത് ഗുരുനാഥ് ശർമ്മ. തൻ്റെ നാലാം ടെസ്റ്റ് സെഞ്ചുറിയോടെ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകിയതൊപ്പം ചില വിമർശനങ്ങൾക്കും രോഹിത് മറുപടി നൽകി. അതോടൊപ്പമാണ് ചില റെക്കോർഡുകളും രോഹിത് തകർത്തത്.
മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ എന്ന നേട്ടമാണ് അതിൽ ശ്രദ്ധേയമായത്. നേരത്തെ ടി-20യിലും ഏകദിനത്തിലും രോഹിത് സെഞ്ചുറി നേടിയിരുന്നു. ഈ മത്സരത്തിൽ സെഞ്ചുറിയടിച്ചതോടെ അത് ടെസ്റ്റിലേക്കും തുടരാൻ അദ്ദേഹത്തിനായി. നിലവിൽ 150ഉം കടന്ന് രോഹിത് കുതിക്കുകയാണ്.
അഗർവാളും രോഹിതും ചേർന്ന പാർട്ണർഷിപ്പ് 270 പിന്നിട്ടതോടെ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ഇവരുടെ പേരിലായിരിക്കുകയാണ്. 2007ൽ രാഹുൽ ദ്രാവിഡും വീരേന്ദർ സെവാഗും ചേർന്ന് ചെന്നൈയിൽ ദക്ഷിണാഫ്രിക്കക്കെതിരെ കുറിച്ച 268 റൺസാണ് ഇവർ പഴകങ്കഥയാക്കിയത്.
നിലവിൽ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 300 പിന്നിട്ടു. 166 റൺസെടുത്ത് രോഹിതും 131 റൺസെടുത്ത് അഗർവാളും ബാറ്റ് ചെയുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here