ട്രാൻസ് ക്രിസ്തുമസിന് തീയറ്ററുകളിൽ

നീണ്ട ഏഴു വർഷങ്ങൾക്കു ശേഷം അൻവർ റഷീദ് സംവിധായകക്കുപ്പായമണിയുന്ന ചിത്രം ‘ട്രാൻസ്’ ക്രിസ്തുമസ് റിലീസായി തീയറ്ററുകളിലെത്തും. ഡിസംബർ 20നാണ് ചിത്രത്തിൻ്റെ റിലീസ്. ട്രാൻസിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്. അത് സോഷ്യൽ മീഡിയയിൽ വൈറലാണ്. നേരത്തെ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത അവസാന മുഴുനീള ചിത്രം. ഇതിനിടെ ‘അഞ്ചു സുന്ദരികള്‍’ എന്ന ആന്തോളജി ചിത്രത്തില്‍ ‘ആമി’ എന്ന ഭാഗം അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിന്‍സന്റ് വടക്കനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റെക്സ് വിജയൻ്റെ സഹോദരൻ ജാക്‌സണ്‍ വിജയന്‍ സംഗീത സംവിധാനവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും നിർവഹിക്കും. അമൽ നീരദാണ് ഛായാഗ്രഹണം. ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിക്കുന്ന റോബോട്ടിക് കാമറ ആദ്യമായി ഉപയോഗിക്കുന്ന മലയാള ചിത്രമാണ് ട്രാൻസ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More