ഹീമോഫീലിയ രോഗികൾക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കാൻ പ്രത്യേക പദ്ധതി വേണമെന്ന് ആവശ്യം

ഹീമോഫീലിയ രോഗികൾക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കാൻ പ്രത്യേക പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യം.2020 ഓടെ കാരുണ്യ പദ്ധതി നിർത്തലാക്കിയാൽ കാരുണ്യക്ക് പകരം വരുന്ന ആരോഗ്യ സുരക്ഷ പദ്ധതിയിലെ നിബന്ധനകൾ ഹീമോഫീലിയ രോഗികളുടെ തുടർചികിത്സക്ക് വഴി മുട്ടുമോ എന്ന ആശങ്കയാണ് രോഗികൾക്ക് ഉള്ളത്.
കാരുണ്യപദ്ധതിയിൽ ഹീമോഫീലിയ രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തത് സംസ്ഥാനത്ത് രണ്ടായിരത്തോളമുള്ള രോഗികൾക്ക് വലിയ ആശ്വാസമായിരുന്നു.എന്നാൽ 2020 ഓടെ കാരുണ്യ പദ്ധതി നിർത്തലാക്കാനുള്ള സർക്കാർ നീക്കം വലിയ ആശങ്കയോടെയാണ് ഇവർ കാണുന്നത്.
പരിഷ്‌ക്കരിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ കിടത്തി ചികിത്സ ആവശ്യമില്ലാത്ത രോഗത്തിന് മരുന്ന് ലഭ്യമാകുമോ എന്നതാണ് പ്രധാന ആശങ്ക. മാസം രണ്ട് ലക്ഷം രൂപ വരെ മരുന്നിന് ചെലവ് വരുന്ന ഹീമോഫീലിയ ചികിൽസിച്ച് ഭേദമാക്കാനാവില്ല എന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.
ഹീമോഫീലിയ രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും, എം.എൽ.എമാർക്കും നിവേദനം സമർപ്പിച്ച കാത്തിരിക്കുകയാണ് ഹിമോഫീലിയ രോഗികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here