ദേശീയപാതാ യാത്രാ നിരോധനം; വയനാട്ടിലെ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

ദേശീയപാത 766 പൂർണമായി അടക്കാനുളള നീക്കത്തിൽ പ്രതിഷേധിച്ച് വയനാട്ടിലെ യുവജനക്കൂട്ടായ്മ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വയനാട് എംപി രാഹുൽ ഗാന്ധി സമരപ്പന്തലിൽ എത്തി. വയനാടിന്റെ യാത്രാ ദുരിതത്തിനെതിരായ സമരത്തിന് തന്റെ എല്ലാ പിന്തുണയുണ്ടെന്നും ഒറ്റക്കെട്ടായി നിന്ന് പ്രശ്നത്തെ നിയമപരമായി പരിഹരിക്കുമെന്നും രാഹുൽഗാന്ധി പറഞ്ഞു.

രാവിലെ 9 മണിയോടെ ബത്തേരിയിലെത്തിയ രാഹുൽ ഗാന്ധി നിരാഹാരസമരത്തിനിടെ ആരോഗ്യനില മോശമായ യുവജനനേതാക്കളെ ആശുപത്രിയിൽ  സന്ദർശിച്ചു. ഇതിനു ശേഷമാണ് സമരപ്പന്തലിലെത്തിയത്. നിരാഹാര സമരം നടത്തുന്ന യുവജനനേതാക്കൾക്ക് രാഹുൽ തന്റെ പിന്തുണ അറിയിച്ചു. സമരം ചെയ്യുന്ന അഞ്ച് പേരും ജില്ലയുടെയാകെ പ്രതിനിധികളാണെന്നും രാഷ്ട്രീയം മറന്ന് എല്ലാവരും സമരത്തിൽ അണിനിരക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top