രണ്ടാം കൺമണിയെ വരവേറ്റ് വിനീത് ശ്രീനിവാസൻ

രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവെച്ച് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. അൽപ്പം മുമ്പാണ് വിനീത് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

‘എനിക്കും ദിവ്യയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നിരിക്കുന്നു. എന്റെ കുഞ്ഞ് വിഹാന് ഇനി ഒരു കുഞ്ഞുപെങ്ങളുണ്ട്. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി’-വിനീത് ഫേസ്ബുക്കിൽ കുറിച്ചു.

വിഹാന്റെ ജന്മദിനത്തിലാണ് തനിക്ക് രണ്ടാമതും ഒരു കുഞ്ഞു ജനിക്കാൻ പോവുകയാണെന്ന വിവരം വിനീത് പുറത്തുവിട്ടത്. ഭാര്യ ദിവ്യയും മകൻ വിഹാനും കടൽ നോക്കി നിൽ്ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിനീത് ഈ പ്രഖ്യാപനം നടത്തുന്നത്. തന്റെ മകൻ വിഹാന് രണ്ട് വയസ്സ് തികയുകയാണെന്നും അടുത്ത കുറച്ച് മാസത്തിനുള്ളിൽ അവന്റെ അമ്മ രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം നൽകുമെന്നുമായിരുന്നു അന്നത്തെ കുറിപ്പ്.

Read Also : ‘ഒരു സീനിയർ ആർട്ടിസ്റ്റിന്റെ കൂടെ വർക്ക് ചെയ്യുന്ന ഫീൽ അല്ല ഇന്ദ്രൻസേട്ടന്റെ കൂടെ’: വിനീത് ശ്രീനിവാസൻ

2012ലാണ് വിനീതും ദിവ്യയും വിവാഹിതരാകുന്നത്. ഏറെ നാൾ നീണ്ടുനിന്ന പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 2017ലാണ് ഇരുവർക്കും ആൺകുഞ്ഞു ജനിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More