Advertisement

വീണ്ടും സെഞ്ചുറി; ഓപ്പണിംഗ് അരങ്ങേറ്റത്തിൽ രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ താരം: ഹിറ്റ്മാന്റെ ചിറകിലേറി ഇന്ത്യ കുതിക്കുന്നു

October 5, 2019
Google News 1 minute Read

ടെസ്റ്റ് ഓപ്പണറായ അരങ്ങേറ്റം അവിസ്മരണീയമാക്കി രോഹിത് ശർമ്മ. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാമത്തെ ഇന്നിംഗ്സിലും രോഹിത് സെഞ്ചുറി കുറിച്ചു. ടെസ്റ്റ് ഓപ്പണറായ അരങ്ങേറ്റ മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് രോഹിത് ഇതോടെ സ്വന്തമാക്കിയത്.

മായങ്ക് അഗർവാൾ (7) വേഗം പുറത്തായതിനു ശേഷം ക്രീസിൽ ഒത്തു ചേർന്ന രോഹിത്-പൂജാര കൂട്ടുകെട്ട് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. ക്രീസിലുറച്ചു നിന്ന പൂജാര പ്രതിരോധത്തിലൂന്നിയാണ് ബാറ്റ് ചെയ്തതെങ്കിലും ഏകദിന ശൈലിയിൽ ബാറ്റ് വീശിയ രോഹിത് റൺ നിരക്ക് താഴാൻ അനുവദിച്ചില്ല. 72 പന്തുകളിൽ രോഹിത് അർധസെഞ്ചുറിയിലെത്തി.

ഇതോടെ പൂജാരയും ഗിയർ മാറ്റി. തുടർച്ചയായ ബൗണ്ടറികൾ കണ്ടെത്തിയ പൂജാര വേഗത്തിൽ സ്കോർ ഉയർത്തി.ഇരുവരും ചേർന്ന 169 റൺസ് കൂട്ടുകെട്ട് പൊളിച്ചത് വെർണോൺ ഫിലാണ്ടറായിരുന്നു. 81 റൺസെടുത്ത പൂജാരയെ ഫിലാണ്ടർ വിക്കറ്റിനു മുന്നിൽ കുരുക്കി.

പിന്നീട് ക്രീസിലെത്തിയത് ബാറ്റിംഗിൽ സ്ഥാനക്കയറ്റവുമായി രവീന്ദ്ര ജഡേജ ആയിരുന്നു. ഇതിനിടെ 133 പന്തുകളിൽ രോഹിത് സെഞ്ചുറി തികച്ചു. 9 ബൗണ്ടറികളും 4 സിക്സറും സഹിതം ശതകം തികച്ച രോഹിത് ഒരുപിടി റെക്കോർഡുകളാണ് തകർത്തത്. ഓപ്പണറായ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ ഏറ്റവുമധികം റൺസുകളെന്ന റെക്കോർഡാണ് ആദ്യത്തേത്. 37 വർഷം പഴക്കമുള്ള ഈ റെക്കോർഡ് മുൻ ദക്ഷിണാഫ്രിക്കൻ താരം കെപ്ലർ വെസ്സൽസിൻ്റെ പേരിലായിരുന്നു. 1982/83 കാലയളവിൽ രണ്ട് ഇന്നിംഗ്സുകളിലായി നേടിയ 208 റൺസാണ് ഈ മത്സരത്തിൽ രോഹിത് തകർത്തത്.  രോഹിതിന് 303 റൺസുണ്ട്.

ടെസ്റ്റ് ഓപ്പണറായ അരങ്ങേറ്റ മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് രണ്ടാമത്തേത്. ക്രിക്കറ്റിൻ്റെ മൂന്ന് ഫോർമാറ്റുകളിലും ഒരു മത്സരത്തിൽ ഇന്ത്യക്കായി ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും രോഹിത് സ്വന്തം പേരിൽ കുറിച്ചു. ആദ്യ ഇന്നിംഗ്സിൽ ആറു സിക്സറുകൾ നേടിയ രോഹിത് രണ്ടാം ഇന്നിംഗ്സിൽ  7 സിക്സറുകൾ അടിച്ചു. ആകെ 13 സിക്സറുകൾ.

149 പന്തുകളിൽ 127 റൺസെടുത്ത രോഹിതിനെ കേശവ് മഹാരാജിൻ്റെ പന്തിൽ ക്വിൻ്റൺ ഡികോക്ക് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഇപ്പോൾ 3 വിക്കറ്റിന് 243 എന്ന നിലയിലാണ് ഇന്ത്യ. 243 ഇന്ത്യക്ക് നിലവിൽ 312 റൺസ് ലീഡുണ്ട്. 14 റൺസെടുത്ത രവീന്ദ്ര ജഡേജയും രണ്ട് റൺസെടുത്ത വിരാട് കോലിയുമാണ് ക്രീസിൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here