Advertisement

കൊല്ലത്ത് അമ്മയുടെ മർദ്ദനമേറ്റ നാല് വയസുകാരി മരിച്ചു

October 6, 2019
0 minutes Read

കൊല്ലം പാരിപ്പള്ളിയിൽ അമ്മയുടെ മർദ്ദനമേറ്റ നാല് വയസുകാരി മരിച്ചു.കൊല്ലം പാരിപ്പള്ളിയിൽ വാടകക്ക് താമസിക്കുന്ന വർക്കല സ്വദേശികളായ  ദീപുവിന്‍റെയും രമ്യയുടെയും മകളായ ദിയയാണ് മരിച്ചത്.കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക്  കൊണ്ടുപോകുന്നതിനിടയിലാണ് കുട്ടി മരിച്ചത്. തുടർന്ന് കഴക്കൂട്ടത്തുള്ള സിഎസ്ഐ മിഷന്‍  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്നുള്ള വിവരങ്ങളനുസരിച്ച് കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. രക്തം ചർദ്ദിച്ചാണ് കുഞ്ഞ് മരിച്ചത്. ഏതെങ്കിലും തരത്തിൽ കുഞ്ഞിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരിക്കാം എന്ന നിഗമനത്തിലേക്കാണ് പൊലിസും എത്തിച്ചേരുന്നത്.

കുഞ്ഞിന്റെ അമ്മയെ പൊലിസ് കസ്റ്റഡിയിൽ എടുത്തു. ആഹാരം കഴിക്കാത്തത് കൊണ്ട് കുഞ്ഞിനെ ചെറുതായി മർദ്ദിച്ചുവെന്നാണ് അവർ മൊഴി നൽകിയിരിക്കുന്നത്.

പനി ആയിരുന്ന കുട്ടിയെ ഭക്ഷണം കഴിക്കാത്തതിന് കമ്പ് വെച്ച് അടിച്ചതായാണ് അമ്മ പറഞ്ഞതെന്ന് പിതൃസഹോദരി ഷെെബ പറഞ്ഞു. ആശുപത്രിലേക്ക് സഹോദരൻ വിളിച്ചിട്ടാണ് പോയത്. കുഞ്ഞിന്റെ ശരീരത്തിൽ അടിയേറ്റ പാടുകൾ കണ്ടതായും അവർ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top