സ്ത്രീകളെ അപമാനിക്കുന്ന നിലപാടാണ് സിപിഐഎം നേതാക്കൾ കൈക്കൊണ്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല

സ്ത്രീകളെ അപമാനിക്കുന്ന നിലപാടാണ് സിപിഐഎം നേതാക്കൾ കൈക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷാനി മോൾ ഉസ്മാനെതിരായ ‘പൂതന’ പരാമർശത്തിൽ മന്ത്രി ജി സുധാകരൻ എന്തുകൊണ്ട് നിലപാട് തിരുത്തി മാപ്പ് പറഞ്ഞില്ലെന്ന് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൻ ചോദിച്ചു.
Read Also: ‘പൂതന’ വിവാദം; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
മുഖ്യമന്ത്രിയോ ഇടത് മുന്നണിയോ വിഷയത്തിൽ നിലപാട് സ്വീകരിച്ചുകണ്ടില്ല. മന്ത്രിക്കും നേതാക്കൾക്കും സമനില തെറ്റിയിരിക്കുകയാണ്. മന്ത്രിക്കും നേതാക്കൾക്കും സമനില തെറ്റിയിരുക്കുകയാണ്. അധികാരത്തിന്റെ ഹുങ്കാണ് ഇടത് മുന്നണിക്കെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഒൻപത് മാസം കൊണ്ട് 70 ബാറുകൾക്ക് അനുമതി കൊടുത്തത് അഴുമതിയുടെ ഭാഗമാണ്. ബാറുകൾ തുറക്കാൻ കാണിക്കുന്ന തിടുക്കം എന്തുകൊണ്ട് മാവേലി സ്റ്റോർ തുറക്കാൻ കാണിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വരും ദിവസങ്ങളിൽ വലിയ അഴിമതിയുടെ തെളിവുകൾ കോൺഗ്രസ് പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here