‘ജോളിയുമായുള്ള വിവാഹം ആഗ്രഹിച്ചിരുന്നില്ല, വിവാഹത്തിന് മുൻകൈ എടുത്തത് ജോളി’ : ആരോപണങ്ങൾക്ക് മറുപടിയുമായി ഷാജു ട്വന്റിഫോറിനോട്

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ തനിക്കെതിരായ ആരോപണങ്ങൾ തള്ളി ജോളിയുടെ ഭർത്താവ് ഷാജു. ജോളിയുമായുള്ള വിവാഹം ആഗ്രഹിച്ചിരുന്നില്ലെന്നും വിവാഹത്തിന് മുൻകൈ എടുത്തത് ജോളിയാണെന്നും ഷാജു ട്വന്റിഫോറിനോട് പറഞ്ഞു. തെറ്റ് ചെയ്‌തെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ഷാജു കുടുംബപ്രശ്‌നങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു.
രണ്ടാനച്ഛൻ ഷാജുവിനെതിരെ നേരത്തെ ഗുരുതര ആരോപണങ്ങളുമായി ജോളി-റോയ് ദമ്പതികളുടെ ആദ്യ മകൻ റോമോ രംഗത്തെത്തിയിരുന്നു. ജോളിയും റോയിയും തമ്മിൽ കലഹമുണ്ടായിരുന്നുവെന്ന ഷാജുവിന്റെ ആരോപണം ട്വന്റിഫോറിന് നൽകിയ അഭിമുഖത്തിൽ റോമോ റോയി നിഷേധിച്ചു.
Read Also : ‘അച്ഛൻ റോയിയും അമ്മ ജോളിയും കലഹിച്ചിരുന്നില്ല’; ഷാജുവിന്റെ ആരോപണങ്ങൾ തള്ളി റോമോ റോയി
രണ്ടാനച്ഛൻ എന്ന നിലയിൽ ഷാജു തങ്ങൾക്ക് ഒരു പരിഗണനയും നൽകിയിട്ടില്ല. തങ്ങളുടെ ഒരു കാര്യത്തിലും അദ്ദേഹം ഇടപെട്ടിട്ടില്ല. വീട്ടിൽ വരും പോകും എന്ന നിലയിലായിരുന്നു. ഷാജുവിനെകൊണ്ട് തനിക്ക് ഒരു ഉപകാരവും ഉണ്ടാകില്ലെന്ന് അറിയാമായിരുന്നു.താൻ പൂർണമായും നിരപരാധിയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഷാജു നടത്തുന്നത്. വീട്ടിൽ നിന്നും സാധനങ്ങൾ മാറ്റിയതിൽ സംശയിക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ അങ്ങനെയൊരു നീക്കം നടത്തേണ്ട കാര്യമില്ല. നിർണായക തെളിവുകൾ കടത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഷാജു തെറ്റിനെ മറച്ചു പിടിക്കാൻ ശ്രമിക്കുകയാണെന്നും റോമോ പറഞ്ഞിരുന്നു.
അതേസമയം, ജോളിയെ സംശയം തോന്നിയിട്ടില്ലെന്ന് ഷാജുവിന്റെ പിതാവ് സഖറിയ പറയുന്നുു. വിവാഹത്തോട് താൻ എതിർപ്പ് അറിയിച്ചിരുന്നു. വിവാഹം നടത്തിയത് സിലിയുടെ സഹോദരനാണെന്നും സഖറിയ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here