Advertisement

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് അമ്പത് വയസ്; നവംബർ 20ന് തുടക്കം കുറിക്കും

October 7, 2019
Google News 0 minutes Read

അമ്പത് വയസ് പൂർത്തിയാക്കുന്ന ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബർ 20 മുതൽ 28 വരെ നടക്കും. കോളാംബി,ജെല്ലിക്കെട്ട് , ഉയരെ എന്നീ സിനിമകളാണ് പനോരമയിൽ പ്രർശിപ്പിക്കുക.

മനു അശോകൻ സംവിധാനം ചെയ്ത ഉയരെയും, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും, ടികെ രാജീവ് കുമാറിന്റെ കോളാംബിയുമാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇടം നേടിയ മലയാള ചിത്രങ്ങൾ. നോൺ ഫീച്ചർ വിഭാഗത്തിൽ ജയരാജിന്റെ ശബ്ദിക്കുന്ന കലപ്പയും, നൊവിൻ വാസുദേവിന്റെ ഇരവിലും പകലിലും ഒഡിയൻ എന്നീവയും പ്രദർശിപ്പിക്കും. സംവിധായകൻ പ്രിയദർശനെ ഫീച്ചർ ഫിലിം ജൂറി അധ്യക്ഷനായി നിശ്ചയിച്ചു.

76 രാജ്യങ്ങളിൽ നിന്നുളള 200 ചിത്രങ്ങളാണ് ഇത്തവണ മേളയിൽ ഉണ്ടാക്കുക. ചലച്ചിത്രോത്സവത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിവിധ ഭാഷകളിലെ 50 വർഷം പൂർത്തിയാക്കിയ 12 സിനിമകളും പ്രദർശിപ്പിക്കും. ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ അമിതാഭ് ബച്ചന്റെ തെരഞ്ഞെടുത്ത 8 ചിത്രങ്ങളും മേളയിലുണ്ടാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here