വീണ്ടും മോഹൻലാൽ- വൈശാഖ് ചിത്രവുമായി ടോമിച്ചൻ മുളക് പാടം

പുലി മുരുകൻ പിറന്ന് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ വീണ്ടും ഒരു മോഹൻലാൽ-വൈശാഖ് ചിത്രവുമായി സിനിമയുടെ നിർമാതാവ് ടോമിച്ചൻ മുളക് പാടം. സമൂഹമാധ്യമത്തിലൂടെയാണ് ടോമിച്ചൻ പുതിയ പ്രോജക്ട് പ്രഖ്യാപനം നടത്തിയത്.

നൂറ് കോടി ക്ലബിൽ ആദ്യമായി ഇടം പിടിച്ച മലയാളം സിനിമയാണ് ഉദയകൃഷ്ണയുടെ തിരക്കഥയിൽ മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിൽ പിറന്ന പുലിമുരുകൻ. ടോമിച്ചന്റെ മുളക് പാടം ഫിലിംസ് ആയിരുന്നു പടം നിർമിച്ചത്. ലാൽ, കമാലിനി മുഖർജി, ജഗപതി ബാബു, വിനു മോഹൻ തുടങ്ങിയവരായിരുന്നു മറ്റു വേഷങ്ങളിൽ.ഉദയകൃഷ്ണ തന്നെയാണ് പുതിയ സിനിമയുടെയും തിരക്കഥ എഴുതുന്നത്.

പോസ്റ്റിന്റെ പൂർണ രൂപം,
മലയാള സിനിമയിൽ ചരിത്രം കുറിച്ച പുലിമുരുകൻ മൂന്ന് വർഷം പിന്നിടുമ്പോൾ അങ്ങനെയൊരു ചിത്രം മലയാളികൾക്ക് സമ്മാനിക്കുവാൻ സാധിച്ചതിൽ ഒരു നിർമാതാവ് എന്ന നിലയിൽ ഞാൻ വളരെയേറെ അഭിമാനിതനാണ്. മറ്റൊരു സന്തോഷവാർത്ത കൂടി ഈ അവസരത്തിൽ പങ്ക് വെക്കുകയാണ്. നൂറ് കോടി, നൂറ്റമ്പത് കോടി ക്ലബുകളിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് മൂന്ന് വർഷങ്ങൾക്കിപ്പുറം സംവിധായകൻ വൈശാഖിനും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണക്കുമൊപ്പം മറ്റൊരു മോഹൻലാൽ ചിത്രം കൂടി മുളകുപ്പാടം ഫിലിംസ് നിർമാണത്തിൽ ഒരുങ്ങുന്നു. കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കാം..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More