Advertisement

സംഗീത സംവിധായകൻ ബാബുക്കയുടെ ഓർമകൾക്ക് ഇന്ന് 41വയസ്

October 7, 2019
1 minute Read

ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും മധുരം തന്റെ സംഗീതത്തിലൂടെ മലയാളികൾക്ക് പകർന്ന അതുല്യ പ്രതിഭാശാലി ആയിരുന്നു എം എസ് ബാബുരാജ്. മലയാള ചലച്ചിത്ര ഗാനങ്ങളിൽ ഹിന്ദുസ്ഥാനി രാഗങ്ങളെ ലയിപ്പിച്ച സംഗീത സംവിധായകൻ ബാബുക്ക ഓർമയായിട്ട് 41 വർഷങ്ങൾ. 1978 ഒക്ടോബർ 7ന് 49-ാം വയസിലാണ് ബാബുരാജ് നമ്മെ വിട്ട് പിരിയുന്നത്.

തളിരിട്ട കിനാക്കളുടെ താമരമാലയുമായെത്തി ഒത്തിരി അനശ്വരഗാനങ്ങൾ തന്ന പാമരനാം പാട്ടുകാരൻ, ഇന്നും മലയാളികളുടെ സംഗീത
ലോകത്തെ നിറസാന്നിധ്യമാണ്. ഖവാലി പാടാൻ കോഴിക്കോട്ടുവന്ന ബംഗാളി ഹിന്ദുസ്ഥാനി ഗായകൻ ജാൻ മുഹമ്മദിന്റെ മകനായി 1921 മാർച്ച് 29 ൽ ജനനം. പട്ടിണി നിറഞ്ഞ ബാല്യത്തിൽ നിന്നും നടന്നു കയറിയത് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്കായിരുന്നു.

1957 മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ബാബുക്ക പിന്നീട് മലയാള ചലച്ചിത്ര ലോകത്തെ നിറ സാന്നിധ്യമായി മാറി.  96 സിനിമകളിലായി സംഗീതം നൽകിയത് 600 ലേറെ ഗാനങ്ങൾക്ക്. പി ഭാസ്‌കൻ,വയലാർ രാമവർമ, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, ഒഎൻവി കുറുപ്പ്,തുടങ്ങിയ പ്രതിഭാശാലികളുടെ ഗാനങ്ങളായിരുന്നു അതിലേറെയും.

പൊട്ടാത്ത പൊന്നിൻ കിനാവുകൊണ്ട് നെയ്ത, അഞ്ജനക്കണ്ണെഴുതിയ ആ അനുരാഗഗാനങ്ങൾ മരതകപ്പട്ടുടുത്ത മലയാളമെന്ന നാടുള്ളിടത്തോളം കാലത്തോളമുണ്ടാവും. കടലിന്റെ സങ്കടങ്ങൾ കണ്ടറിഞ്ഞ് നൽകിയ സംഗീതം ഇന്നും ബാബുക്കയെ ഓർമ്മിപ്പിക്കുന്നു. കോഴിക്കോടിന്റെ തെരുവുകളിൽ ഇന്നും ബാബുക്കയുടെ വിശപ്പിന്റെ ഹിന്ദുസ്ഥാനി രാഗങ്ങൾ ആരുമറിയാതെ മുഴങ്ങുന്നുണ്ടാകണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top