രണ്ടു കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് തമിഴ്‌നാട് സ്വദേശികൾ നെടുമ്പാശേരിയിൽ പിടിയിൽ

രാജ്യാന്തര മാർക്കറ്റിൽ രണ്ടു കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് തമിഴ്‌നാട് സ്വദേശികൾ നെടുമ്പാശേരിയിൽ പിടിയിൽ.
വിദേശ വിപണിയിൽ രണ്ട് കോടി രൂപ വിലവരുന്ന 820 ഗ്രാം നെറ്റ്പാംസെറ്റമിൻ മയക്കുമരുന്നാണ് ഇവരിൽ നിന്നും കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം കണ്ടെടുത്തത്. തമിഴ്‌നാട് രാമനാഥപുരം സ്വദേശികളാണ് പിടിയിലായവർ. ഇവരിൽ രണ്ടുപേർ ദോഹക്കും ഒരാൾ കോലാലംപൂരിനു ആണ് ടിക്കറ്റ് എടുത്തിരുന്നത്.
മയക്ക് മരുന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം. രണ്ടുപേർ 300 ഗ്രാം വീതം മയക്കുമരുന്നും ഒരാൾ 220 ഗ്രാം മയക്കുമരുന്നുമാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്നത്. സിഐഎസ്എഫിന്റെ കസ്റ്റംസ് പിടികൂടിയ സഹായത്തോടെ പിടികൂടിയ ഇവരെ തുടരന്വേഷണത്തിന് ആയി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് കൈമാറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here