‘ഷാജുവും ജോളിയും പറഞ്ഞത് കള്ളം; കൊലപാതകത്തിൽ ഷാജുവിനും പങ്കുണ്ടെന്ന് സംശയം’ : ജോളിയുടെ കുടുംബസുഹൃത്ത് 24നോട്

കൂടത്തായി കൊലപാതക കേസിൽ ഷാജുവും ജോളിയും പറഞ്ഞത് കള്ളമെന്ന് ജോളിയുടെ കുടുംബസുഹൃത്ത്. ട്വന്റിഫോറിനോടായിരുന്നു പ്രതികരണം. ജോളി ഒരിക്കൽപ്പോലും വേദപാഠ ക്ലാസുകൾ നയിച്ചിട്ടില്ലെന്നും പള്ളിയിൽ ഇടയ്ക്ക് വരാറുണ്ടെന്ന് മാത്രം ഉള്ളുവെന്നും സുഹൃത്ത് പറയുന്നു.
ജോളി ക്ലാസ് നയിച്ചു എന്ന പ്രസ്താവന സേഫ് സോണിലിരിക്കാനാണെന്നും ഷാജു നന്നായി സംസാരിക്കുന്നയാളാണെന്നും സുഹൃത്ത് പറയുന്നു. ജോളിയെ ഷാജുവിന് വിവാഹത്തിന് മുൻപും നന്നായറിയാം. കൊലപാതകത്തിൽ ഷാജുവിനും പങ്കുണ്ടെന്ന സംശയവും സുഹൃത്ത് ഉന്നയിച്ചു.
അതേസമയം, കൂടത്തായി കൊലപാതക പരമ്പരയിൽ ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും. ഷാജുവിന്റെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. കല്ലറയിൽ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ വിദേശത്തേക്ക് പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
Read Also : കൂടത്തായി കൊലപാതകം; അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്നു
കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുകയാണ്. ജോളിയെ വിവിധ ഘട്ടത്തിൽ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. സംശയമുള്ളവരെ വിളിച്ചു വരുത്തിയും അല്ലാതെയും ചോദ്യം ചെയ്യും. ഷാജുവിന്റെ പിതാവ് സക്കറിയയെ വിശദമായി ചോദ്യം ചെയ്യാൻ ഇന്ന് വിളിച്ച് വരുത്തുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here