‘ഒസ്യത്തിന്റെ രേഖകൾ കാണിച്ചിരുന്നു; രേഖ വ്യാജമെന്ന് തോന്നിയതിനാൽ ജോളിയെ വഴക്ക് പറഞ്ഞ് തിരിച്ചു പോന്നു’: നോബി

ജോളിക്കെതിരെ സഹോദരൻ നോബിയുടെ നിർണായക മൊഴി. പണം ആവശ്യപ്പെട്ട് ജോളി നിരന്തരം തന്നെയും അച്ഛനെയും വിളിക്കുമായിരുന്നെന്ന് സഹോദരൻ നോബി പറഞ്ഞു. ജോളിയുടെ ധൂർത്ത് അറിയാവുന്നതിനാൽ മക്കളുടെ അക്കൗണ്ടിലേക്കാണ് പണം ഇട്ടിരുന്നത്. രണ്ടാഴ്ച മുൻപ് വീട്ടിലെത്തിയപ്പോഴും അച്ഛനിൽ നിന്ന് പണം വാങ്ങിയാണ് പോയതെന്ന് നോബി പറഞ്ഞു.
റോയിയുടെ മരണശേഷം സ്വത്ത് തർക്കവുമായി ബന്ധപെട്ട കാര്യങ്ങൾ സംസാരിക്കാൻ തന്റെ സഹോദരങ്ങളും അളിയൻ ജോണിയും കൂടത്തായിയിൽ പോയിരുന്നുവെന്നും
ഒസ്യത്തിന്റെ രേഖകൾ ജോളി കാണിച്ചിരുന്നുവെന്നും നോബി പറഞ്ഞു. എന്നാൽ അത് വ്യാജമെന്ന് തോന്നിയതിനാൽ ജോളിയെ വഴക്ക് പറഞ്ഞാണ് അന്ന് തിരിച്ചു പോന്നത്.
Read Also : ജോളിക്ക് വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ ഇമ്പിച്ചി ഇടപെടൽ നടത്തിയിട്ടില്ലെന്ന് മകൻ ട്വന്റിഫോറിനോട്
സ്വത്ത് തട്ടിപ്പിനെയും കൊലപാതകങ്ങളെക്കുറിച്ചും ഒന്നും അറിയില്ലെന്ന് പറഞ്ഞ നോബി ജോളിയെ കേസിൽ സഹായിക്കാനോ പുറത്തിറക്കാനോ തങ്ങൾ ഉണ്ടാവില്ലെന്നും കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here