ജോളിക്ക് വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ ഇമ്പിച്ചി ഇടപെടൽ നടത്തിയിട്ടില്ലെന്ന് മകൻ ട്വന്റിഫോറിനോട്

കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രതി ജോളിക്ക് വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി ഇടപെടൽ നടത്തിയിട്ടില്ലെന്ന് മകൻ ട്വന്റിഫോറിനോട്. പ്രാദേശിക രാഷ്ട്രീയ വൈര്യമാണ് കുപ്രചരണത്തിന് പിന്നിലെന്നും ചോദ്യം ചെയ്യാൻ ആരും വിളിപ്പിച്ചിട്ടില്ലെന്നും മകൻ പറഞ്ഞു. നേരത്തേ വിവരങ്ങൾ അന്വേഷിക്കുക മാത്രമാണുണ്ടായതെന്നും മകൻ കൂട്ടിച്ചേർത്തു.
അതേസമയം, കൂടത്തായി കൊലപാതക പരമ്പരയിൽ ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും. ഷാജുവിന്റെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. കല്ലറയിൽ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ വിദേശത്തേക്ക് പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
Read Also : കൂടത്തായി കൊലപാതകം; അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്നു
കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുകയാണ്. ജോളിയെ വിവിധ ഘട്ടത്തിൽ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. സംശയമുള്ളവരെ വിളിച്ചു വരുത്തിയും അല്ലാതെയും ചോദ്യം ചെയ്യും. ഷാജുവിന്റെ പിതാവ് സക്കറിയയെ വിശദമായി ചോദ്യം ചെയ്യാൻ ഇന്ന് വിളിച്ച് വരുത്തുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here