ഫഹദ്, ജോജു, ദിലീഷ് ഒന്നിക്കുന്ന ‘തങ്കം’; ക്രൈം ഡ്രാമയുമായി ശ്യാം പുഷ്‌ക്കർ എത്തുന്നു

പ്രതീക്ഷ ഏറെ ഉയർത്തി പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തി ശ്യാം പുഷ്‌ക്കർ. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ശ്യാം പുഷ്‌ക്കർ തിരക്കഥ രചിക്കുന്ന ചിത്രമാണിത്. ക്രൈം ഡ്രാമ ചിത്രമായിരിക്കും ഇതെന്നാണ് വിവരം. ‘തങ്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുക. സഹീദ് അറാഫത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വർക്കിംഗ് ക്ലാസ് ഹീറോയുടേയും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റേയും ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, രാജൻ തോമസ്, ശ്യാം പുഷ്‌ക്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബിജിപാലിന്റേതാണ് സംഗീതം. കിരൺ ദാസാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. അടുത്ത വർഷമാണ് ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നത്. ദിലീഷ് പോത്തനാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തുവിട്ടത്.
ദിലീഷ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവരെ…
ഞങ്ങളുടെ രണ്ടാമത്തെ നിർമ്മാണ സംരഭമാണ് തങ്കം. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സുമായി ചേർന്ന് തന്നെ. വളരെ കാലമായുള്ള സുഹൃത്തും സഹപ്രവർത്തകനുമായുള്ള അറാഫത്താണ് തങ്കം സംവിധാനം ചെയ്യുന്നത് .
തങ്കം ഒരു ക്രൈം ഡ്രാമയാണ്. ഫഹദും ജോജുവും ഞാനും പ്രധാന വേഷങ്ങളിലെത്തുന്നു. അണിയറക്കാർ നിങ്ങൾക്ക് മുൻ പരിചയമുള്ളവർ തന്നെ . അടുത്ത വർഷം ചിത്രം റിലീസിനെത്തും. സ്‌നേഹം, നന്ദി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here