വീണ്ടും വന്‍ ഓഫറുകളുമായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും; ഒന്നുശ്രദ്ധിച്ചാല്‍ ഇരട്ടി ലാഭം

വീണ്ടും വന്‍ ഓഫറുകളുമായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും. ഈ മാസം 13 മുതല്‍ 17 വരെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെലിബ്രേഷന്‍ സ്‌പെഷ്യല്‍ സെയില്‍ നടത്തുന്നത്. ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ദിപാവലി വില്‍പ്പന ഈ മാസം 12 മുതല്‍ 16 വരെയും നടക്കും.
ഒന്നു ശ്രദ്ധിച്ചാല്‍ ഇരട്ടി ലാഭത്തില്‍ സാധനങ്ങള്‍ വാങ്ങുന്നതിന് സാധിക്കും. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വലിയ ഓഫറുകള്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം ടെലിവിഷനും മറ്റ് ഗാഡ്ജറ്റുകള്‍ക്കും വന്‍ വിലക്കുറവ് ലഭിക്കും.
ആമസോണ്‍, ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ആമസോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം അധിക വിലക്കുറവും ലഭിക്കും.

ആമസോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.) ആമസോണ്‍ പ്രൈം മെമ്പേഴ്‌സിന് 12 ന് രാത്രി 12 മുതല്‍ സാധനങ്ങള്‍ വാങ്ങിത്തുടങ്ങാം.
2.) മറ്റ് ഉപയോക്താക്കള്‍ക്ക് 13നു രാത്രി 12 മുതല്‍ 17 ന് രാത്രി 11.59 വരെയാണ് ഓഫറുകള്‍ ലഭിക്കുക.
3.) സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40 ശതമാനം വരെ ഓഫറാണ് ആമസോണ്‍ നല്‍കുന്നത്.
ഫ്രീ സ്‌ക്രീന്‍ റീപ്ലേയ്‌സ്‌മെന്റ്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍, ഇഎംഐ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
4.) പ്രമുഖ ബ്രാന്‍ഡുകളായ ആപ്പിള്‍, ഷവോമി, വണ്‍പ്ലസ്, സാംസങ്, വിവോ, ഹോണര്‍ എന്നിവയ്ക്ക് വന്‍ ഓഫറുകളുണ്ട്.
5.) ആമസോണ്‍ ഫാഷന്‍ വിഭാഗത്തില്‍ 90 ശതമാനത്തോളം ഓഫറുണ്ട്.
സാരികള്‍, കാഷ്വല്‍ ഷൂ, വാച്ചുകള്‍ എന്നിവയ്ക്കടക്കം വന്‍ വിലക്കുറവുണ്ടാകും.
6.) ടെലിവിഷനുകള്‍ക്ക് 60 ശതമാനത്തോളം വിലക്കുറവാണ് ഓഫര്‍ കാലാവധിയില്‍ ഉണ്ടാവുക. ഇഎംഐ സൗകര്യങ്ങളും എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും. ഇന്‍സ്റ്റാലേഷന് പ്രത്യേക ചാര്‍ജുകള്‍ നല്‍കേണ്ടതില്ല.
7.) ബുക്കുകള്‍ക്കും ഗെയിമിംഗ് ആപ്ലിക്കേഷനുകള്‍ക്കും ടോയികള്‍ക്കും വന്‍ ഓഫറുകള്‍ ഉണ്ട്.

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍

ബിഗ് ബില്ല്യണ്‍ ഡെയിസിനു പിന്നാലെയാണ് ഇ – കൊമേഴ്‌സ് വമ്പന്‍മാരായ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ദിപാവലി സെയില്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 12 മുതലാണ് ബിഗ് ദിപാവലി സെയില്‍ ആരംഭിക്കുക.ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

1.) ഫ്‌ളിപ്കാര്‍ട്ടിലെ ബിഗ് ദിപാവലി സെയില്‍സില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയാല്‍ 10 ശതമാനം അധിക ഡിസ്‌കൗണ്ട് ലഭിക്കും.
2.) ഫ്‌ളിപ്കാര്‍ട്ടിന്റെ പ്ലസ് മെമ്പേഴ്‌സിന് 11 ന് രാത്രി എട്ടു മുതല്‍ ഓണ്‍ലൈന്‍ പര്‍ച്ചേഴ്‌സ് ആരംഭിക്കാം.
3.) പ്ലസ് മെമ്പേഴ്‌സ് അല്ലാത്തവര്‍ക്ക് 12 ന് അര്‍ധരാത്രി മുതല്‍ ഡിസ്‌കൗണ്ടില്‍ സാധനങ്ങള്‍ വാങ്ങാം.
4.) സ്മാര്‍ട്ട് ഫോണുകള്‍ക്ക് എത്ര ശതമാനം ഡിസ്‌കൗണ്ട് ഉണ്ടെന്ന് നിലവില്‍ ഫ്‌ളിപ്കാര്‍ട്ട് വെളിപ്പെടുത്തിയിട്ടില്ല. വലിയ ഡിസ്‌കൗണ്ടുകള്‍ പ്രതീക്ഷിക്കാം എന്നു മാത്രമാണ് ഫ്‌ളിപ്കാര്‍ട്ട് അറിയിക്കുന്നത്. ഗ്യാരന്റിയും കംപ്ലീറ്റ് മൊബൈല്‍ പ്രൊട്ടക്ഷനും ലഭിക്കും.
5.) ഇഎംഐ സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
6.) ടെലിവിഷന് 75 ശതമാനം വിലക്കുറവാണ് ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്നത്. 50,000 ത്തിലധികം പ്രോഡക്ടുകളില്‍ ഈ വിലക്കുറവ് ലഭിക്കും.
7.) സ്മാര്‍ട്ട് വാച്ചുകള്‍ക്കും ലാപ്‌ടോപ്പിനും ഹെഡ്‌ഫോണുകള്‍ക്കും ഡിസ്എല്‍ആര്‍ ക്യാമറകള്‍ക്കും 90 ശതമാനം വിലക്കുറവുണ്ടാകും.
8.) ഫ്‌ളിപ്കാര്‍ട്ട് ബ്രാന്‍ഡുകള്‍ക്ക് ദിപാവലി വില്‍പ്പനയില്‍ 90 ശതമാനം വിലക്കുറവും ലഭിക്കും.
9.) ദമാക്കാ ഡീലിന്റെ ഭാഗമായി ഫ്‌ളിപ്കാര്‍ട്ട് മൊബൈല്‍ ഫോണുകള്‍, ടെലിവിഷന്‍ എന്നിവയ്ക്ക് അധിക വിലക്കുറവ് നല്‍കുന്നുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More