ടോം തോമസിന് അതൃപ്തി ഉണ്ടായിരുന്നെന്ന് റെഞ്ചി പറഞ്ഞ ആൾ ജോളിയുടെ സഹോദരീ ഭർത്താവ് ജോണി

ജോളിയുടെ മുൻഭർത്താവ് റോയിയുടെ അച്ഛൻ ടോം തോമസിന് വീട്ടിൽ കയറ്റാൻ താൽപര്യമില്ലാതിരുന്ന ആൾ ജോളിയുടെ സഹോദരീ ഭർത്താവ് ജോണി. വ്യാജ ഒസ്യത്ത് തയ്യാറാക്കുന്ന സമയത്ത് ജോണി വീട്ടിൽ വരികയും ഒസ്യത്ത് തയ്യാറാക്കാൻ ജോളിയെ സഹായിക്കുകയും ചെയ്തിരുന്നതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു.ജോണിക്ക് ജോളിയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല.

 

തനിക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും ജോളിയുടെ കുടുംബകാര്യങ്ങളിൽ ഇടപെട്ടിരുന്നില്ലെന്നും ജോണി ട്വന്റിഫോർ ന്യൂസിനോട് പ്രതികരിച്ചു. ടിവിയിലും പത്രത്തിലും കണ്ട് മാത്രമാണ് കേസിനെ പറ്റി അറിയുന്നത്.

തനിക്ക് ആശങ്കകളൊന്നും ഇല്ലെന്നും തന്നെ വേട്ടയാടരുതെന്നും ജോണി പറഞ്ഞു. ജോളി സഹോദരി എന്ന നിലയിൽ വിളിക്കാറുണ്ടായിരുന്നു എന്നും തനിക്ക് മറ്റൊന്നും അറിയില്ലെന്നും ജോണി പറഞ്ഞു. വിളിച്ചതിന് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് ഓർക്കുന്നില്ല. ജോളിയുടെ കുടുംബത്തിലെ ഒസ്യത്തിനെ പറ്റിയോ പുനർവിവാഹത്തിനെ പറ്റിയോ ഉള്ള ഒരു കുടുംബചർച്ചകളിലും ഉൾപ്പെട്ടിട്ടില്ല. പക്ഷേ വിൽപത്രമുള്ള കാര്യം അറിഞ്ഞിരുന്നു.

നുണപരിശോധനക്ക് വിധേയയാവുന്ന കാര്യം പറഞ്ഞപ്പോൾ സത്യം പറയാനാണ് താൻ ജോളിയോട് പറഞ്ഞത്. നുണപരിശോധനയുടെ കാര്യം തന്നോട് പറഞ്ഞതെന്തിനെന്ന് മനസിലാവുന്നില്ല. ഇംഗ്ലീഷ് വാക്കുകളാണ് തന്നോട് ആ സമയത്ത് പറഞ്ഞത്. കൂടുതലൊന്നും മനസിലായിരുന്നില്ല.അച്ഛനെ വിളിക്കുകയാണെന്ന് പറഞ്ഞ് തന്നെ വിളിച്ചത് എന്തിനാണെന്ന് മനസിലാവുന്നില്ല.വീട്ടിൽ മരണങ്ങൾ നടന്നപ്പോൾ പോയിട്ടുണ്ടെന്നതല്ലാതെ ജോളിയുമായി അത്ര അടുപ്പം ഇല്ലായിരുന്നു.

ജോളി തന്റെ ഇടുക്കി രാജകുമാരിയിലെ വീട്ടിലേക്ക് വന്നിട്ടില്ലെന്നും അവസാനം കണ്ടത് 3-4 മാസങ്ങൾക്ക് മുമ്പ് കട്ടപ്പനയിലുള്ള വീട്ടിൽ വെച്ചാണെന്നും ജോണി വ്യക്തമാക്കി. ഒരു പരിപാടിക്ക് പോയതായിരുന്നു. നുണപരിശോധനക്ക് വിധേയയാവരുതെന്ന് പറഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ച് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും കൂടത്തായി കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നു എന്നും ജോണി പറഞ്ഞു. ഇടുക്കി രാജകുമാരിയിൽ കർഷകനാണ് ജോണി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
അവിനാശിയിൽ കെഎസ്ആർടിസി ബസ് അപകടം
19 പേർ മരിച്ചു
ഹെൽപ്ലൈൻ നമ്പറുകൾ - 9495099910, 7708331194
പാലക്കാട് എസ്പി ശിവവിക്രം - 9497996977
സേലത്തും വാഹനാപകടം
അഞ്ച് പേർ മരിച്ചു
മരിച്ചത് നേപ്പാൾ സ്വദേശികൾ
Top
More