ലിമിറ്റഡ് എഡിഷന്‍ ടിയാഗോ വിസ്സ് പുറത്തിറക്കി; കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍

ടാറ്റാ മോട്ടോഴ്‌സിന്റെ ജനപ്രിയ വാഹനമായ ടിയാഗോയുടെ ലിമിറ്റഡ് എഡിഷന്‍ ടിയഗോ വിസ്സ് പുറത്തിറക്കി. 5.40 ലക്ഷം (എക്‌സ് – ഷോറൂം ഡല്‍ഹി) രൂപയാണ് വാഹനത്തിന്റെ വില. 1.2 ലിറ്റര്‍ റെവോട്രോണ്‍ മള്‍ട്ടി ഡ്രൈവ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്.
ടൈറ്റാനിയം ഗ്രേ നിറത്തില്‍ എത്തുന്ന വാഹനത്തില്‍ പത്ത് പ്രത്യേകതകളാണ് കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്റീരിയറിലെ പ്രത്യേകതകള്‍
ഓറഞ്ച് ഡീകോ സ്റ്റിച്ചിംങ്ങോടു കൂടിയ ഫാബ്രിക് സീറ്റുകളാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാനൈറ്റ് ബ്ലാക്ക് നിറത്തിലുള്ള ഡോര്‍ ഹാന്‍ഡില്‍, ടൈറ്റാനിയം ഗ്രേ നിറത്തിലുള്ള ഗിയറും എയര്‍ വെന്റും വാഹനത്തിന് നല്‍കിയിട്ടുണ്ട്.
Read Also: അപ്പാച്ചെ ആർടിആർ 200 4വി ഇനി ബ്ലൂടൂത്ത് സൗകര്യത്തോടെ
അതോടൊപ്പം വാഹനത്തിന്റെ വശങ്ങളിലെയും നടുവിലെയും എയര്‍വെന്റ് റിംഗുകള്‍ക്ക് ഓറഞ്ച് നിറവും നല്‍കിയിട്ടുണ്ട്.
എക്സ്റ്റീരിയറിലെ പ്രത്യേകതകള്‍
കറുപ്പ് നിറത്തിലുള്ള റൂഫിംഗ്, ഗ്രില്ലില്‍ ഓറഞ്ച് നിറത്തിലുള്ള അടയാളപ്പെടുത്തലുകള്‍, ഓറഞ്ച് നിറത്തോടുകൂടിയ ഹൈപ്പര്‍ സ്റ്റൈല്‍ അലോയ് വീലുകള്‍, ഓറഞ്ച് നിറത്തോടുകൂടിയ സൈഡ് മിററുകള്‍ എന്നിവ വാഹനത്തിന്റെ പ്രത്യേകതയാണ്.
വിപണിയിലെത്തിയതു മുതല്‍ ടിയാഗോയ്ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്നും പുതിയ ലിമിറ്റഡ് എഡിഷന്‍ കൂടി പുറത്തിറങ്ങുന്നതോടെ വാഹനത്തിന്റെ ബുക്കിംഗ് ഇനിയും വര്‍ധിക്കുമെന്നാണ് കരുതുന്നതെന്നും ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് മാര്‍ക്കറ്റിംഗ് ഹെഡ് വിവേക് ശ്രീവാസ്ത പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here