Advertisement

സാഹിത്യ നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഓൾഗ ടോകാർചുക്കും പീറ്റർ ഹൻഡ്‌കെയും അർഹരായി

October 10, 2019
Google News 0 minutes Read

സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2018ലെ പുരസ്‌കാരത്തിന് പോളിഷ് എഴുത്തുകാരി ഓൾഗ ടോകാർചുക്കും 2019ലേതിന് ഓസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹൻഡ്‌കെയും അർഹരായി.

സാമ്പത്തിക അഴിമതിയുടേയും ലൈംഗികാരോപണങ്ങളുടേയും പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നൊബേൽ  പുരസ്‌കാരങ്ങൾ നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് ഈ വർഷം 2018ലെയും 2019ലെയും പുരസ്‌കരങ്ങൾ ഒന്നിച്ച് പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.

പോളിഷ് എഴുത്തുകാരിയും ആക്ടിവിസറ്റുമാണ് 2018ലെ മാൻ ബുക്കർ പുരസ്‌കാര ജേതാവ് കൂടിയായ ഓൾഗ ടോകാർചുക്ക്. നിരൂപക എന്ന നിലയിൽ പ്രശസ്തി നേടിയ ഓർഗ മാർ ബുക്കർ പുരസ്‌കാരം ലഭിച്ച ആദ്യ പോർളിഷ് എഴുത്തുകാരിയാണ്. ജീവിതത്തെ ആധാരമാക്കിയുള്ള സർവ്വ വിജ്ഞാന തുല്യമായ ആഖ്യാന ഭാവന എന്നാണ് സ്വീഡിഷ് അക്കാദമി ഓർഗയുടെ സൃഷ്ടിയെ വിലയിരുത്തിയത്.

മനുഷ്യാനുഭവത്തിന്റെ പരിധികളെയും പ്രത്യേകതകളെയും അന്വേഷിച്ച എഴുത്താണ് പീറ്റർ ഹൻഡ്‌കെയുടേതെന്ന്  അക്കാദമി നിരീക്ഷിച്ചത്. ഓസ്ട്രിയൻ നോവലിസ്റ്റും നാടകകൃത്തും വിവർത്തകനുമാണ് പീറ്റർ ഹൻഡ്‌കെ. പഠനകാലത്ത് തന്നെ എഴുത്തുകാരനായി പേരെടുത്ത പീറ്റർ ഹൻഡ്‌കെ, നിരവധി ചിത്രങ്ങൾക്കും തിരക്കഥയെഴുതിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here