തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതികൾ വീണ്ടും അറസ്റ്റിൽ

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതികൾ വീണ്ടും അറസ്റ്റിൽ. കൊഫെപോസെ നിയമ പ്രകാരം കുറ്റം ചുമത്തിയതോടെയാണ് മുഖ്യ പ്രതികളായ പ്രകാശ് തമ്പി , അഡ്വ. ബിജു , സെറീന എന്നിവരെ അറസ്റ്റ് ചെയ്തത്. കസ്റ്റസ് സൂപ്രണ്ട് രാധാകൃഷ്ണൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കൂടി കൊഫ പോസെ ചുമത്തിയിട്ടുണ്ട്
സിബിഐയാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കസ്റ്റംസിലെ എയർ ഇന്റലിജൻസ് സൂപ്രണ്ട് വി.രാധാകൃഷ്ണൻ അറസ്റ്റിലായതോടെയാണ് അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുന്നത്.
Read Also : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; ഒരു യുവതി കൂടി അറസ്റ്റിൽ
കേസിൽ സിസിടിവി ദൃശ്യങ്ങളടക്കം നിർണായക തെളിവുകൾ സിബിഐക്ക് ലഭിച്ചിരുന്നു. വിമാനത്താവളത്തിലെ ഒന്നര മാസത്തെ സിസിടിവി ദൃശ്യങ്ങൾ സിബിഐ പരിശോധിച്ചിരുന്നു. കേസിൽ ഡിആർഐ അറസ്റ്റ് ചെയ്ത സെറീനയും, പ്രകാശ് തമ്പിയും സ്വർണ്ണം കടത്തുന്ന ദൃശ്യങ്ങളും സിബിഐക്ക് ലഭിച്ചിരുന്നു. സ്വർണക്കടത്ത് നടന്ന സമയത്തെല്ലാം കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണൻ ഹാൻഡ് എക്‌സ്‌റേ മെഷീനടുത്തുണ്ടായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here