Advertisement

കൊടുങ്ങല്ലൂരിൽ പാസ്റ്ററെ മർദ്ദിച്ച ഗോപിനാഥൻ സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചു; ഫേസ്ബുക്ക് കുറിപ്പ് വൈറൽ

October 11, 2019
Google News 0 minutes Read

കൊടുങ്ങല്ലൂരിൽ മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ച് പാസ്റ്ററെ മർദ്ദിച്ച ഗോപിനാഥൻ സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലെഴുതിയ കുറിപ്പിലൂടെയാണ് ഗോപിനാഥൻ രാഷ്ട്രീയ ബജ്റംഗ്‌ദൾ എന്ന സംഘടനക്കായുള്ള പ്രവർത്തനം അവസാനിപ്പിച്ചു എന്ന് വെളിപ്പെടുത്തിയത്.

വിശ്വസ്തതയും ആത്മാർത്ഥതയും ഫേസ്ബുക്കിലല്ല പ്രവൃത്തിയിലാണ് കാണിക്കേണ്ടതെന്ന് ഗോപിനാഥൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. രാഷ്ട്രീയ ബജ്‌രംഗ്‌ദൾ എന്ന സംഘടനയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിർത്തുന്നു എന്നും ഗോപിനാഥൻ കൂട്ടിച്ചേർത്തു.

ഗോപിനാഥൻ്റെ പോസ്റ്റിൽ കമൻ്റ് ബോക്സിലൂടെയും ഒരുപാട് പ്രവർത്തകർ ആശംസ അറിയിക്കുന്നുണ്ട്.

നേതാക്കൾ നമ്മളെ വെച്ച് മുതലെടുക്കുകയാണെന്നും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും കമൻ്റുകളിലൂടെ പലരും പരാതിപ്പെടുന്നു.

താൻ ജയിലിൽ കിടന്നിട്ടും നേതാക്കൾ തന്നെ തിരിഞ്ഞു നോക്കിയില്ലെന്നും ജാമ്യത്തിലെടുത്തത് വീട്ടുകാരാണെന്നും ഗോപിനാഥൻ കമൻ്റുകളിൽ സൂചിപ്പിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്:

മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തരും ആത്മാർതതയും ഫെയ്സ്ബുക് ഇൽ മാത്രം പോരാ പ്രവർത്തിയിൽ ആണ് കാണിക്കേണ്ടത് , ഞാൻ പ്രവർത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാർക്കും നല്ല നമസ്കാരം, രാഷ്ട്രീയ ബജ്‌രംഗ്‌ദൾ എന്ന സംഘടനയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിർത്തുന്നു, ഫെയ്സ്ബുക് ഇൽ അല്ല പ്രവർത്തകരുടെ കൂടെ നിന്നാണ് പ്രവർത്തിക്കേണ്ടത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here