Advertisement

മനീഷ് പാണ്ഡെ വിവാഹിതനാവുന്നു; വധു സിനിമാ താരം ആശ്രിത ഷെട്ടി: റിപ്പോർട്ട്

October 11, 2019
Google News 1 minute Read

ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. ചില ദേശീയ മാധ്യമങ്ങളാണ് വാർത്ത പുറത്തു വിട്ടത്. നടി ആശ്രിത ഷെട്ടിയെയാണ് മനീഷ് വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസംബർ രണ്ടിന് ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് സൂചന.

നിലവിൽ വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയുടെ ക്യാപ്റ്റനാണ് മനീഷ്. ഇന്ത്യക്കായി 23 ഏകദിനങ്ങളിലും 31 ടി-20കളിലും മനീഷ് കളിച്ചിട്ടുണ്ട്. മികച്ച ടോപ്പ് ഓർഡർ ബാറ്റ്സ്മാൻ എന്നറിയപ്പെടുന്ന മനീഷ് 2015ൽ സിംബാബ്‌വെക്കെതിരെ അരങ്ങേറിയെങ്കിലും ആഭ്യന്തര മത്സരങ്ങളിലെ മികവ് ആവർത്തിക്കാനായില്ല.

മോഡലും നടിയുമായ ആശ്രിത ഇതുവരെ അഞ്ചു സിനിമകളിലാണ് അഭിനയിച്ചത്. തുളു സിനിമയിലൂടെ അഭിനയം തുടങ്ങിയ ആശ്രിത തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here