Advertisement

കൂടത്തായി:സിലിയുടെ മരണത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു

October 11, 2019
0 minutes Read

സിലിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ഔദ്യോഗികമായി ആരംഭിച്ചു. താമരശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം വടകര കോസ്റ്റൽ സിഐക്കാണ്. നാല് കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും ആൽഫൈന്റെ മരണത്തിൽ ഇത് വരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസം ജോളി നടത്തിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് സിലി വധക്കേസിൽ പൊലീസ് തെളിവെടുപ്പ് തുടങ്ങിയത്. സിലി കുഴഞ്ഞ് വീണ താമരശേരിയിലെ ദന്താശുപത്രിയിൽ എത്തിച്ച ജോളിയെ സിലിയുടെ സഹോദരൻ സിജോയുടെ സാനിധ്യത്തിൽ ചോദ്യം ചെയ്തു. വിശദമായ മഹസർ തയാറാക്കിയ ശേഷമാണ് അന്വേഷണ സംഘം മടങ്ങിയത്. ഗുളികയിൽ സയനേഡ് പുരട്ടിയാണ് സിലിയെ ജോളി കൊന്നതെന്നാണ് പൊലീസ് ഭാഷ്യം. സിലിയുടെ കൊലപാതകത്തിൽ ഭർത്താവ് ഷാജുവിനേയും, ഷാജുവിന്റെ അച്ഛൻ സക്കറിയാസിനേയും പൊലീസ് വീണ്ടും ചോദ്യം ചെയ്തു. സിലിയുടെ കേസിന് പുറമേ അന്നമ്മയുടെ കൊലപാതകത്തിലും, മാത്യുവിന്റെ കൊലയിലും, ടോം തോമസിന്റെ കൊലയിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്നമ്മയെ കീടനാശിനി ഉപയോഗിച്ചാണ് കൊന്നതെന്നാണ് ജോളിയുടെ മൊഴി. അതേസമയം ആൽഫൈന്റ മരണത്തിൽ വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top