ജിങ്കനു പരുക്ക്; ആറുമാസം പുറത്തിരിക്കും: ഇന്ത്യക്കും ബ്ലാസ്റ്റേഴ്സിനും കനത്ത തിരിച്ചടി

ഇന്ത്യക്കും ബ്ലാസ്റ്റേഴ്സിനും കനത്ത തിരിച്ചടിയായി സന്ദേശ് ജിങ്കൻ്റെ പരുക്ക്. കാൽമുട്ടിനു പരിക്കേറ്റ ജിങ്കൻ ആറു മാസത്തോളം പുറത്തിരിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെയും ബ്ലാസ്റ്റേഴ്സിൻ്റെയും പ്രതിരോധനിരയെ നയിക്കുന്ന ജിങ്കൻ്റെ അഭാവം ഇരു ടീമുകൾക്കും നികത്താനാവാത്തെ അഭാവമാകും.
കഴിഞ്ഞ ദിവസം ഇന്ത്യക്കായി നോർത്തീസ്റ്റിനെതിരെ സൗഹൃദമത്സരം കളിക്കുന്നതിനിടെയായിരുന്നു ജിങ്കനു പരുക്കേറ്റത്. ഇത് ജിങ്കൻ്റെ കരിയറിലെ തന്നെ ഏറ്റവും മാരകമായ പരുക്കാണെന്നാണ് റിപ്പോർട്ട്.. ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. 20ആം തിയതി മുതൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളും ആരംഭിക്കും. രണ്ടിലും ജിങ്കൻ ഉണ്ടാവില്ല.
അനസിനു പരുക്കായതിനാൽ ജിങ്കനും ആദിൽ ഖാനുമായിരുന്നു ഇന്ത്യൻ സെൻ്റർ ബാക്കുകളായി കളിച്ചിരുന്നത്. ജിങ്കൻ പുറത്തു പോകുന്നതോടെ ഇന്ത്യക്ക് ഒരു സെൻ്റർ ബാക്കിൻ്റെ അഭാവം ഉണ്ടാവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here