Advertisement

കുട്ടികള്‍ക്കൊപ്പം ആടിപ്പാടി അധ്യാപിക; വീഡിയോ പങ്കുവച്ച് തോമസ് ഐസക്ക് അടക്കം ആയിരങ്ങള്‍

October 11, 2019
1 minute Read

” കുഞ്ഞുങ്ങളെ മുത്തിയമ്മ പോറ്റി…
പത്തിലൊരു കുഞ്ഞിനെയാ നത്തുവന്നു റാഞ്ചി..
ബാക്കിയുള്ള ഒമ്പത്
ആ.. ബാക്കിയുള്ള ഒമ്പതിനെ മുത്തിയമ്മ പോറ്റി..
ഒമ്പതിലാ കുഞ്ഞിനെ പാമ്പ് വന്ന് കൊത്തി…”

വിദ്യാരംഭ ദിനത്തില്‍ സോഷ്യല്‍ മീഡിയ കീഴടക്കിയ ഒരു വീഡിയോയില്‍ അധ്യാപികയും കുട്ടികളും ചേര്‍ന്ന് പാടുന്ന വരികളാണിവ. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വീഡിയോ ഷെയര്‍ ചെയ്തതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയി. ഇതുപോലെയുള്ള ടീച്ചര്‍മാരാവണം വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ടത്, ഇങ്ങനെയുള്ള ടീച്ചര്‍മാര്‍ അപൂര്‍വമായെ ഉണ്ടാകാറുള്ളൂ എന്നു തുടങ്ങി അധ്യാപികയെ പ്രശംസിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.
ആലപ്പുഴ ജില്ലയിലെ മുഹമ്മ സിഎംഎസ് എല്‍പി സ്‌കൂളിലെ അധ്യാപിക ജെസ്സിയാണ് കുട്ടികളെ പാട്ട് പഠിപ്പിക്കുന്നത്. കുട്ടികള്‍ ആഘോഷത്തോടെ ഒപ്പം പാടുന്നതും മറുപടി പറയുന്നതുമാണ് വീഡിയോയെ ശ്രദ്ധേയമാക്കിയത്.

വീഡിയോ കാണാം..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top