ക്യാമറയുടെ മുന്നിലെത്തിയ അവതാരകയുടെ മകൻ അമ്മയെ സ്നേഹത്തോടെ തൊട്ടുവിളിക്കുന്നു; വീഡിയോ വൈറൽ

വാർത്ത വായിച്ചുകൊണ്ടിരിക്കെ ക്യാമറയുടെ മുന്നിലെത്തിയ അവതാരകയുടെ മകൻ അമ്മയെ സ്നേഹത്തോടെ തൊട്ടുവിളിക്കുന്ന വീഡിയോ വൈറലാകുന്നു. എംഎസ്എൻബിസി ടെലിവിഷൻ ചാനലിൽ കോർട്നി ക്യൂബ് എന്ന അവതാരക ലൈവായി വാർത്ത വിശദീകരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ഇരുപത് ലക്ഷത്തിലേറെ പേരാണ് ഇതുവരെ വീഡിയോ കണ്ടത്.
https://www.youtube.com/watch?v=4tLUqeKRrSM
സിറിയയിൽ തുർക്കി നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് കോർട്നി ക്യൂബ് വിശദീകരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി കുട്ടി ക്യാമറയ്ക്കു മുന്നിൽ എത്തിയത്. കോർട്നിയുടെ മകൻ റയാൻ അമ്മയുടെ കസേരയ്ക്ക് പിറകിലൂടെ വന്ന് അമ്മയെ തൊട്ടുവിളിക്കുകയായിരുന്നു. ഉടനെത്തന്നെ ‘എക്സ്‌ക്യൂസ് മീ എന്റെ മകൻ ഇവിടെയുണ്ട്’ എന്ന് ചിരിച്ചുകൊണ്ട് കോർട്നി പറഞ്ഞു. തുടർന്നും ഒരു തടസവും കൂടാതെ അവർ വാർത്തയെക്കുറിച്ച് വിശദീകരിച്ചുകൊണ്ടിരുന്നു. അപ്പോഴേയ്ക്കും സ്‌ക്രീനിൽ ഗ്രാഫിക്സ് എത്തി.
‘ബ്രേക്കിംഗ് ന്യൂസ് അവതരിപ്പിക്കുന്നതിനിടെ ചില അപ്രതീക്ഷിത ബ്രേക്കിംഗ് ന്യൂസുകൾ സംഭവിക്കാറുണ്ട്’ എന്ന് കുറിച്ചുകൊണ്ട് എംഎസ്എൻബിസി തന്നെയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്. ഇതുവരെയായി ഇരുപതുലക്ഷത്തിലേറെ പേർ വീഡിയോ കണ്ടുകഴിഞ്ഞു. ജോലി ചെയ്യുന്ന അമ്മമാരുടെ ജീവിതത്തെക്കുറിച്ച് ഒട്ടേറെ കമന്റുകളാണ് വീഡിയോയോട് പ്രതികരിച്ചുകൊണ്ട് പലരും എഴുതിയിരിക്കുന്നത്.
2017ൽ സമാനമായ അനുഭവം ബിബിസിയുടെ തത്‌സമയ സംപ്രേഷണത്തിനിടെയുമുണ്ടായി. അന്ന് കൊറിയൻ വിഷയങ്ങളിലെ വിദഗ്ദൻ പ്രൊഫ.റോബർട്ട് ഇ കെല്ലി തത്‌സമയ അഭിമുഖം നൽകുമ്പോൾ അദ്ദേഹത്തിന്റെ മകൾ ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here