അൽക ലാംബ തിരികെ കോൺഗ്രസിൽ ചേർന്നു

ചാന്ദ്നി ചൗക്ക് എംഎൽഎയായിരുന്ന അൽക്ക ലാംബ കോൺഗ്രസിൽ ചേർന്നു. ആംആദ്മി പാർട്ടിയിൽ നിന്നാണ് അൽക്ക ലാംബ കോൺഗ്രസിലെത്തിയത്. സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന നേതാവ് പി സി ചാക്കോയുടെ സാന്നിദ്ധ്യത്തിലായിരുന്നു അൽക്കയുടെ കോൺഗ്രസിലേക്കുള്ള തിരിച്ച് വരവ്.
കോൺഗ്രസിലേക്കുള്ള തിരിച്ച് വരവിന് മുന്നോടിയായി സോണിയ ഗാന്ധിയുമായി അൽക്ക കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. മുൻ ഡൽഹി സർവകലാശാല അധ്യക്ഷയായിരുന്ന അൽക്ക ലാംബ 20 വർഷത്തോളം കോൺഗ്രസിൽ പ്രവർത്തിച്ചതിന് ശേഷമാണ് ആംആദ്മിയിൽ ചേർന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ആംആദ്മി പാർട്ടി എംഎൽഎമാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ നിന്ന് അൽക്ക ലാംബയെ പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിലും അൽക്ക ലാംബയെ പങ്കെടുപ്പിച്ചിരുന്നില്ല. തുടർന്ന് സെബ്തംബർ ആറിന് അൽക്ക ആംആദ്മി വിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here