ഇളയ ദളപതിയുടെ ‘ബിഗിൽ’ കേരളത്തിൽ വിതരണത്തിനെടുത്ത് പൃഥ്വിരാജ്
കേരളത്തിൽ വിജയ്ക്ക് ഒരുപാട് ഫാൻസുണ്ട്. വിജയുടെ പുതിയ ചിത്രം ബിഗിൽ എത്തുകയാണ്. ‘സർക്കാരി’ന്റെ വമ്പൻ വിജയത്തിന് ശേഷമാണ് ‘ബിഗിൽ’ എത്തുന്നത്.
വിജയുടെ പുതിയ ചിത്രം കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത് പൃഥ്വിരാജാണ്. പൃഥ്വി തന്നെയാണിത് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
ബിഗിലിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ്. കേരളത്തിൽ അന്യ ഭാഷ ചിത്രങ്ങൾ 125 കേന്ദ്രങ്ങളിലധികം റിലീസ് ചെയ്യാൻ പാടില്ലെന്ന് നിബന്ധനയുണ്ട്. അതിനാൽ എത്ര തിയറ്ററിൽ റിലീസ് ചെയ്യും എന്നതിന് തീരുമാനമായിട്ടില്ല. വനിതാ ഫുട്‌ബോൾ ടീമിന്റെ പരിശീലകനായാണ് വിജയ് ചിത്രത്തിലെത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here