Advertisement

ഐഎഫ്എഫ്കെയിൽ 14 മലയാള സിനിമകൾ; ആറു സിനിമകളും നവാഗതരുടേത്

October 12, 2019
Google News 1 minute Read

ഡിസംബറിൽ നടക്കുന്ന ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 14 മലയാള സിനിമകൾ. രണ്ട് സിനിമകൾ മത്സരവിഭാഗത്തിലേക്കും ബാക്കി 12 സിനിമകൾ ‘മലയാളം സിനിമ ഇന്ന്’ എന വിഭാഗത്തിലേക്കുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡിസംബര്‍ ആറു മുതല്‍ പന്ത്രണ്ടു വരെയാണ് മേള.

ജല്ലിക്കട്ടും വൃത്താകൃതിയിലുള്ള ചതുരവുമാണ് മല്‍സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട് മല്‍സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. കൃഷന്ത് ആര്‍.കെയാണ് വൃത്താകൃതിയിലുള്ള ചതുരത്തിന്റെ സംവിധായകന്‍. ഇന്ത്യന്‍ വിഭാഗത്തില്‍ നിന്നും ഹിന്ദി ചിത്രങ്ങളായ ഫാഹിം ഇര്‍ഷാദ് സംവിധാനം ചെയ്ത ആനി മാനിയും രാഹത്ത് കസമി സംവിധാനം ചെയ്ത ലിഹാഫ് ദി ക്വില്‍റ്റും തിരഞ്ഞെടുക്കപ്പെട്ടു.

പനി, ഇഷ്‌ക്, കുമ്പളങ്ങി നൈറ്റ്‌സ്, സൈലന്‍സര്‍, വെയില്‍മരങ്ങള്‍, വൈറസ്, രൗദ്രം, ഒരു ഞായറാഴ്ച, ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഉയരെ, കെഞ്ചിര, ഉണ്ട എന്നിവയാണ് മലയാളം സിനിമ ഇന്ന് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ആകെയുള്ള 14 മലയാള ചിത്രങ്ങളില്‍ ആറും നവാഗത സംവിധായകരുടേതാണെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here