വിജയ് ഹസാരെ ട്രോഫി; കേരളത്തിന് ബാറ്റിംഗ്

ഗോവക്കെതിരായ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനു ബാറ്റിംഗ്. ടോസ് നേടിയ കേരള നായകൻ റോബിൻ ഉത്തപ്പ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ കളത്തിലിറങ്ങിയ ടീമിനെത്തന്നെയാണ് കേരളം നിലനിർത്തിയിരിക്കുന്നത്. ടൂർണമെൻ്റിലെ മുന്നോട്ടുള്ള യാത്രക്ക് ഈ മത്സരത്തിൽ കേരളത്തിന് വിജയം അനിവാര്യമാണ്.
മത്സരത്തിൽ കേരളത്തിന് റോബിൻ ഉത്തപ്പയെ നഷ്ടമായി. 10 റൺസെടുത്ത ഫീൽഡിംഗ് തടസ്സപ്പെടുത്തിയതിനാണ് പുറത്തായത്. ഈ സീസണിൽ കേരളാ ടീമിലെത്തിയ ഉത്തപ്പ ഇതുവരെ ഫോമിലെത്തിയിട്ടില്ല. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തിട്ടുണ്ട്. വിഷ്ണു വിനോദും (7) സഞ്ജു സാംസണുമാണ് (0) കീസിൽ.
ഇതുവരെ അഞ്ചു മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ഏഴാം സ്ഥാനത്താണ് കേരളം. ഈ മത്സരം ജയിച്ചാൽ കേരളത്തിന് നാലാം സ്ഥാനത്ത് എത്താനാവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here