എടക്കാട് ബറ്റാലിയൻ 06ലെ പുതിയ ഗാനമിറങ്ങി

ടൊവിനോ നായകനാകുന്ന എടക്കാട് ബറ്റാലിയൻ 06ലെ ‘ഷഹനായ് മൂളുന്നുണ്ടേ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ഇതൊരു പാർട്ടി സോങ്ങാണ്.
ടൊവിനോയും സംയുക്ത മേനോനും മനോഹരമായ നൃത്തച്ചുവടുകളുമായി പാട്ടിൽ തിമർത്തിട്ടുണ്ട്. വിവാഹാഘോഷപശ്ചാത്തലത്തിലാണ് ഗാനം. ജോയ് മാത്യു, രേഖ, മാളവിക മേനോൻ, സുധീഷ് എന്നിവരും പാട്ടിന്റെ രംഗങ്ങളിലുണ്ട്.
കൈലാസ് മേനോൻ ആണ് പാട്ടിന് സംഗീതമൊരുക്കിയിരിക്കുന്നത്. സിത്താര കൃഷ്ണകുമാർ, യാസിൻ നിസാർ എന്നിവരാണ് ചേർന്നാണ് ആലാപനം. മനു മഞ്ജിത്താണ് രചന.
ചിത്രത്തിൽ ടൊവിനോ ഷഫീഖ് മുഹമ്മദ് എന്ന പട്ടാളക്കാരന്റെ വേഷത്തിലെത്തുന്നു.എടക്കാട് ബറ്റാലിയൻ 06 റിലീസ് ചെയ്യുന്നത് ഈ മാസം 18നാണ്. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സ്വപ്‌നേഷ് കെ നായർ, തിരക്കഥ- പി ബാലചന്ദ്രൻ. റൂബി ഫിലിംസിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മേമൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here