രാജ്യത്തെ സമ്പന്നരിൽ മുൻപൻ മുകേഷ് അംബാനി

പന്ത്രണ്ടാം തവണയും രാജ്യത്തെ സമ്പന്നരിൽ മുൻപനായി മുകേഷ് അംബാനി. അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്സിന്റേതാണ് വിലയിരുത്തൽ. 51.4 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.

ഇൻഫ്രസ്ട്രക്ചർ രംഗത്തെ അതികായനായ ഗൗതം അദാനിയാണ് രണ്ടാംസ്ഥാനക്കാരൻ. 15.7 ബില്യൺ ഡോളറാണ് 15.7 ബില്യൺ ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. സമ്പന്നരുടെ പട്ടികയിൽ തൊട്ടു പിന്നിലുള്ളത് ഹിന്ദുജ സഹോദരന്മാർ, പള്ളോഞ്ചി മിസ്ത്രി(15 ബില്യൺ ഡോളർ), ബാങ്കർ ഉദയ് കൊട്ടക്(14.8 ബില്യൺ ഡോളർ) എന്നിവരാണ്.  ആറ് പുതുമുഖങ്ങൾ കൂടി ഇക്കുറി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മലയാളിയായ ബൈജു ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രന് 72-ാം സ്ഥാനമാണുള്ളത്. 1.91 ബില്യൺ ഡോളറാണ് ആസ്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top