Advertisement

കൊല്ലത്ത് അമ്മയെ മകൻ കൊന്ന് കുഴിച്ചുമൂടി

October 13, 2019
Google News 0 minutes Read

കൊല്ലത്ത് അമ്മയെ മകൻ കൊന്ന് വീട്ടു വളപ്പിൽ കുഴിച്ചുമൂടി. ചെമ്മാമുക്ക് നീതിനഗറിൽ സാവിത്രിയമ്മ(72)യാണ് കൊല്ലപ്പെട്ടത്. മകൻ സുനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അമ്മയെ കാണാനില്ലെന്ന് കാണിച്ച് സാവിത്രിയമ്മയുടെ മകൾ പൊലീസിൽ പരാതി നൽകിയിരുന്നു. ആഴ്ചകൾക്ക് മുൻപാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സുനിൽ കുമാറിന്റെ പെരുമാറ്റത്തിൽ അസ്വാഭാവിതക തോന്നിയ പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. സ്ഥിരം മദ്യപാനിയാണെന്ന് മനസിലാക്കിയ പൊലീസ് സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ അമ്മയെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു.

സാവത്രിയമ്മയുമായി സാമ്പത്തികമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും സുനിൽ സമ്മതിച്ചു. കൊല്ലം ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ് നിലവിൽ സുനിൽ. കൊലപാതകത്തിന് കൂട്ടുനിന്ന കുട്ടൻ എന്നയാൾ ഒളിവിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here