സുഡാനിക്ക് ശേഷം ‘ഹലാൽ ലൗ സ്റ്റോറി’യുമായി സംവിധായകൻ സക്കറിയ

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം പുതിയ സിനിമയുമായി സംവിധായകൻ സക്കറിയ മുഹമ്മദ്. പുതിയ പടത്തിന്റെ പേര് ‘ഹലാൽ ലൗ സ്റ്റോറി’.
ജോജു ജോർജും ഇന്ദ്രജിത്തും ഗ്രെസ് ആന്റണിയും ഷറഫുദ്ദീനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. സുഡാനിക്ക് ശേഷം സക്കറിയയും മുഹ്‌സിൻ പരാരിയും ചേർന്ന് തിരക്കഥ ഒരുക്കുന്നു.
ഒപിഎമ്മിന് പിന്നാലെ പപ്പായ ഫിലിംസ് എന്ന പുതിയ ബാനറില്‍ ആഷിഖ് അബു, ജെസ്‌ന ഹാഷിം, ഹർഷാദ് അലി എന്നിവരുമൊത്ത് സിനിമ നിർമിക്കുന്നു. സംഗീതമൊരുക്കുന്നത് ബിജിബാലും ഷഹബാസ് അമനും ചേർന്നാണ്. ചിത്രം 2020 മാർച്ചിൽ റിലീസ് ചെയ്യും. അജയ് മേനോൻ ആണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി. ലൂക്കക്ക് ശേഷം അനീസ് നാടോടി കലാസംവിധാനം ചെയ്യുന്നു.
ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ സുഡാനി ഫ്രം നൈജീരിയ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും പ്രദർശിപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here